News

വഴിത്തിരിവായത് രണ്ട് ഗ്രാം എംഡിഎംഎ,​ കീർത്തനയുടെയും കാവ്യയുടെയും കൈയിലെത്തിയത് ലക്ഷങ്ങൾ

കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ മൂന്ന് സ്കൂൾ അദ്ധ്യാപികമാർ പിടിയിലായെങ്കിലും സ്കൂൾ വിദ്യാർത്ഥികൾ ഇവരുടെ ഇരകളായില്ലെന്ന് റിപ്പോർട്ട്. എന്നാൽ അദ്ധ്യാപികമാരുടെ അക്കൗണ്ടുകളിലേക്ക് ലക്ഷക്കണക്കിന് രൂപയാണ് എത്തിയതെന്നും ഇതിനെ പിന്നിലെ വൻ ശൃംഖലയെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാർത്തിക്,​ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സംഭവത്തിൽ മൂന്നു അദ്ധ്യാപികമാർ ഉൾപ്പെടെ അഞ്ചുപേരാണ് അറസ്റ്രിലായത്. കഴിഞ്ഞ മാസം 28ന് ഓട്ടോ ഓടിക്കുന്ന സഫ്‌വാനിൽ നിന്ന് 2 ഗ്രാം എം.ഡി.എം.എ പിടികൂടിയതിന് പിന്നാലെയാണ് കേസിൽ മറ്റുള്ളവരുടെ അറസ്റ്റും ഉണ്ടായത്. കീർത്തന,​ കാവ്യ എന്നീ അദ്ധ്യാപികമാർ പിടിയിലായ ശേഷം ഇന്നലെ പേരാമ്പ്ര ബി.ആർ.സിയിലെ സ്പെഷ്യൽ എജ്യുക്കേറ്റർ നീഷ്മ (30)​,​ വടകരയിൽ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന കണ്ണൂർ ഇരിട്ടി സ്വദേശി ജിജിൻ കുര്യാക്കോസ് (23)​ എന്നിവരും പിടിയിലായിരുന്നു.

കീർത്തനയുടെ അക്കൗണ്ടിൽ ഒരു വർഷത്തിനിടെ 14 ലക്ഷം രൂപയും കാവ്യയുടെ അക്കൗണ്ടിൽ 6 മാസത്തിനിടെ 9 ലക്ഷം രൂപയും നീഷ്മയുടെ അക്കൗണ്ടിൽ ലക്ഷങ്ങളുടെ ഇടപാടും നടന്നതായാണ് കണ്ടെത്തിയത്. അറസ്റ്റിലായ അദ്ധ്യാപികമാരിൽ കീർത്തന നടത്തിവന്ന ബൺ മസ്ക വിൽപനയുടെ ഭാഗമായും ലഹരി വിൽപന നടന്നിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. പിടിയിലായ അദ്ധ്യാപികമാർ ഇടനിലക്കാരായാണ് പ്രവർത്തിച്ചിരുന്നത്. ആവശ്യക്കാർ അയക്കുന്ന പണം ഇവർ വിൽപ്പനക്കാർക്ക് നൽകിയതിന്റെ എല്ലാം തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ആവശ്യക്കാർ അയക്കുന്ന പണം 10,000, 20,000 രൂപയാകുമ്പോൾ എംഡിഎംഎ വിൽപ്പനക്കാർക്ക് അയച്ചുനൽകുന്നതാണ് ഇവരുടെ രീതി. ശേഷം ഒളിത്താവളത്തിൽ എത്താനുള്ള വഴി ഗൂഗിൾ മാപ്പിലൂടെ അയച്ചുകൊടുക്കും. ഇൻസ്റ്റഗ്രാം വഴി ലഹരി സംഘങ്ങളുമായി ബന്ധം സ്ഥാപിച്ചാണ് അദ്ധ്യാപികമാർ ഇടപാട് നടത്തിയിരുന്നത്. ലഹരിമരുന്ന് വിറ്റ് കിട്ടുന്ന പണം മൂന്നുപേരും പങ്കിട്ടെടുക്കും. ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി.

അദ്ധ്യാപികമാരുടെ ബാങ്ക് രേഖകൾ പരിശോധിച്ചപ്പോൾ കോടികളുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി കണ്ടെത്തി. കീർത്തനയുടെ അക്കൗണ്ടിൽ ഒരു വർഷത്തിനിടെ 14 ലക്ഷം രൂപയും കാവ്യയുടെ അക്കൗണ്ടിൽ അഞ്ച് മാസത്തിനിടെ ഒമ്പത് ലക്ഷം രൂപയുമാണ് എത്തിയിരിക്കുന്നത്. പ്രതികൾക്ക് പണം അയച്ചുകൊടുത്തവരും നിരീക്ഷണത്തിലാണ്. എംഡിഎംഎ ആവശ്യക്കാർക്ക് നേരിട്ട് കൈമാറുന്നത് ആരാണെന്ന് കണ്ടെത്തുകയാണ് പൊലീസിന്റെ അടുത്ത ലക്ഷ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button