News

ഗതാഗത മന്ത്രിയുമായുള്ള അഭിപ്രായ ഭിന്നത; സിഎച്ച് നാഗരാജുവിന് സ്ഥലംമാറ്റം

തിരുവനന്തപുരം: ഗതാഗത മന്ത്രി സി പി ജോണുമായുള്ള അഭിപ്രായ വ്യത്യാസത്തിനൊടുവിൽ ഗതാഗത കമ്മീഷണർ സ്ഥാനത്തുനിന്നും സി എച്ച് നാഗരാജുവിനെ മാറ്റി. മോട്ടോർ വാഹനവകുപ്പിൽ നിന്നും ഇന്റലിജൻസിലേക്കാണ് മാറ്റി നിയമിച്ചത്. എഐ ക്യാമറകൾ സ്ഥാപിച്ച കെൽട്രോണിന് കുടിശിക വരുത്തിയത് മുതൽ ഉദ്യോഗസ്ഥർക്കെതിരായ അച്ചടക്കനടപടികൾ വരെ ഗതാഗത മന്ത്രിയുടെ ഓഫീസും കമ്മീഷണറും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.

ദക്ഷിണ മേഖലാ ഐജിയായിരുന്ന സ്‌പർജൻകുമാറാണ് പുതിയ ഗതാഗത കമ്മീഷണർ. ദക്ഷിണ മേഖല ഐജിയായി ആർ നിശാന്തിനിയെ നിയമിച്ചു. ഇന്റലിജൻസിൽ നിന്നാണ് നിശാന്തിനിയെ ക്രമസമാധാന ചുമതലയിലേക്ക് നിയമിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button