News

പത്തനംതിട്ടയിൽ മൂന്നുവയസുകാരി ഷോക്കേറ്റ് മരിച്ചു

പത്തനംതിട്ട: റാന്നി വയലത്തലയിൽ മൂന്നുവയസുകാരി ഷോക്കേറ്റ് മരിച്ചു. ബിനോയ് തോമസിന്റെയും സാന്ദ്രയുടെയും മകൾ അവന്തികയാണ് മരിച്ചത്. സാന്ദ്ര കുളിച്ചുകൊണ്ടിരിക്കുമ്പോൾ കുട്ടി വീട്ടിനുള്ളിലിരുന്ന് കളിക്കുകയായിരുന്നു. പിന്നീട് അമ്മ കാണുന്നത് കുട്ടി അബോധാവസ്ഥയിൽ കിടക്കുന്നതാണ്.

പിന്നാലെ കുട്ടിയെ റാന്നി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുട്ടിയെ തൊട്ടപ്പോൾ അമ്മയ്ക്കും ഷോക്കേറ്റതായി പ്രദേശവാസികൾ പറയുന്നു. ഷോക്കേറ്റതാണ് മരണകാരണമെന്ന് ഡോക്ടർ സ്ഥിരീകരിച്ചു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button