
സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. വിഷയത്തിൽ തന്റെയും പാർട്ടിയുടെയും നിലപാടുകൾ നേരത്തെ തന്നെ വ്യക്തമാണെന്നും, വിശ്വാസ കാര്യങ്ങളിൽ രാഷ്ട്രീയ ഇടപെടലുകൾ പാടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളെ അദ്ദേഹം ശക്തമായി ചോദ്യം ചെയ്തു. ആചാരങ്ങൾ സംരക്ഷിക്കുന്നതിന് പകരം സർക്കാർ വിശ്വാസികളെ വെല്ലുവിളിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. ക്ഷേത്രങ്ങളുടെ ഭരണം സർക്കാരുകളുടെ കയ്യിൽ ഇരിക്കരുത് എന്നതാണ് തന്റെ ഉറച്ച നിലപാടെന്നും അദ്ദേഹം ഈ അവസരത്തിൽ വ്യക്തമാക്കി.
വിശ്വാസവും ആചാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കോടതികളാണെന്ന് അദ്ദേഹം പറഞ്ഞു. നിയമപരമായ വഴികളിലൂടെ വേണം ഇത്തരം കാര്യങ്ങളിൽ പരിഹാരം കാണാൻ. ക്ഷേത്രങ്ങൾ വിശ്വാസികൾക്ക് വിട്ടുനൽകണമെന്നും രാഷ്ട്രീയക്കാർ അതിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




