News

കല്ലും കമ്പിയും എറിഞ്ഞിട്ടും ഗ്ലാസ് പൊട്ടിയില്ല! ഫ്രാൻസിലെ പ്രതിഷേധത്തിനിടെ ചൈനീസ് കമ്പനിക്ക് അപ്രതീക്ഷിത ഫ്രീ പരസ്യം

പാരീസ്: ഫ്രാൻസ് പ്രക്ഷോഭത്തിൽ താരമാവുകയാണ് ഒരു ചൈനീസ് ഗ്ളാസ് നിർമാതാവ്. പ്രക്ഷോഭകർ ഒരു കടയുടെ മുന്നിലെ ഗ്ളാസ് ചവിട്ടിപ്പൊട്ടിക്കാൻ ശ്രമിക്കുന്നതിന്റെയും പലതവണ ശ്രമിച്ചിട്ടും പരാജയപ്പെടുന്നതിന്റെയും വീഡിയോ വൈറലായതോടെ ചൈനീസ് നിർമാതാവിന് സൗജന്യമായി പരസ്യം ലഭിച്ചിരിക്കുകയാണ്.

പ്രക്ഷോഭകർ ഇഷ്ടിക, കമ്പി, കസേര തുടങ്ങിയവ ഗ്ളാസിൽ ശക്തിയായി എറിയുന്നതും അതിന് തകർച്ച സംഭവിക്കാത്തതും വീഡിയോയിൽ കാണാം. പ്രതലത്തിൽ ചില വിള്ളലുകൾ ഉണ്ടായതല്ലാതെ ഗ്ളാസ് പൊട്ടിയില്ല. ‘ഹെംഗ്‌ഷിൻഫെംഗ്’ സ്‌പെഷ്യൽ ഗ്ളാസ് കോ ലിമിറ്റഡ് എന്ന കമ്പനിയാണ് ഗ്ളാസിന്റെ നിർമാതാക്കൾ. പ്രക്ഷോഭകർ തകർക്കാൻ ശ്രമിച്ചിട്ടും ഗ്ളാസ് പൊട്ടാതെ കരുത്തുകാട്ടിയതിന്റെ വീഡിയോ കമ്പനി തങ്ങളുടെ സമൂഹമാദ്ധ്യമ അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്.

അതേസമയം, പ്രക്ഷോഭകർ തകർക്കാൻ ശ്രമിച്ച കടയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.ചൈനയിലെ ഹെനാൻ പ്രവിശ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി പ്രത്യേക ആവശ്യങ്ങൾക്കായുള്ള ഗ്ലാസുകളുടെ ഗവേഷണം, നിർമ്മാണം, വിപണനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പൊട്ടിത്തെറികളെ പ്രതിരോധിക്കുന്ന കോമ്പോസിറ്റ് ഗ്ലാസ്, ചുറ്റിക കൊണ്ടുള്ള പ്രഹരങ്ങളെ അതിജീവിക്കാൻ കഴിയുന്ന ഗ്ലാസ്, ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് എന്നിവ തങ്ങളുടെ ഉത്പന്നങ്ങളിൽ ഉൾപ്പെടുന്നുവെന്ന് കമ്പനി പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button