News

പ്രതിഷേധത്തിനിടെ യുവതിയെ മോശമായി സ്‌പർശിച്ച് പൊലീസുകാരൻ പിടിച്ചുമാറ്റാൻ ശ്രമിച്ചതാണ്’ വിശദീകരണം

മുംബയ്: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ മുംബയിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിനിടെ യുവതിയെ മോശമായി സ്‌പർശിച്ച് പൊലീസുകാരൻ. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ പൊലീസുകാരനെതിരെ വിമർശനം ശക്തമാവുകയാണ്. അതേസമയം, തങ്ങളുടെഭാഗം ന്യായീകരിച്ച് മുംബയ് പൊലീസ് രംഗത്തെത്തി.

ദാദറിൽ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. സിവിൽ വസ്ത്രം ധരിച്ചെത്തിയ പൊലീസുകാരൻ ആൾക്കൂട്ടത്തിനിടയിൽവച്ച് പെൺകുട്ടിയുടെ ന‌െഞ്ചിൽ മോശമായി സ്പർശിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ മുംബയ് കോൺഗ്രസ് പ്രസിഡന്റ് വർഷ ഗെയ്ക്‌വാദ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.’ഇതെന്തു പെരുമാറ്റമാണ് മുംബയ് പൊലീസ്? എന്തിനാണ് യുവതികളായ പ്രതിഷേധക്കാരെ പുരുഷ പൊലീസ് ഇത്തരത്തിൽ കയ്യേറ്റം ചെയ്യുന്നത്.

എന്തുകൊണ്ട് വനിതാ പൊലീസില്ല, ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല’- മഹാരാഷട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ ടാഗ് ചെയ്തുകൊണ്ടുള്ള എക്സ് പോസ്റ്റിൽ വർഷ ചോദിച്ചു.എന്നാൽ, ആരോപണങ്ങൾ തള്ളി മുംബയ് പൊലീസ് രംഗത്തെത്തി. സമരക്കാർക്കിടയിൽപ്പെട്ട യുവതിയെ പിടിച്ചുമാറ്റാനാണ് പൊലീസുകരാൻ ശ്രമിച്ചതെന്നും വീഡിയോ ദുർവ്യാഖ്യാനം ചെയ്യുകയാണെന്നുമാണ് മുംബയ് പൊലീസിന്റെ ന്യായീകരണം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button