News

എൻഎസ്‌എസ്–സർക്കാർ ബന്ധത്തിൽ പിരിമുറുക്ക്; മുഖ്യമന്ത്രിക്കെതിരെ സുകുമാരൻ നായരുടെ കടുത്ത വിമർശനം

കോട്ടയം: മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്‌എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. പുതിയ മുഖ്യമന്ത്രി അഹങ്കാരിയാണെന്നാണ് സുകുമാരൻ നായർ പറഞ്ഞത്. പെരുന്നയിലെ എൻഎസ്‌എസ് ആസ്ഥാനത്ത് ബഡ്‌ജറ്റ് സമ്മേളനം നടത്തുന്നതിനിടെയുള്ള പ്രസംഗത്തിലാണ് വിമർശനം. സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാൻ പോകില്ലെന്ന് സതീശൻ മുമ്പ് നടത്തിയ പരാമർശങ്ങൾ വീണ്ടും ചൂണ്ടിക്കാട്ടിയാണ് വിമർശനം.

‘സതീശൻ വിചാരിച്ചാൽ ഒന്നും ചെയ്യാൻ സാധിക്കില്ല. എൻഎസ്‌എസ് വിചാരിച്ചാൽ പലതും സാധിക്കും. മുഖ്യമന്ത്രിയെ കാണാൻ രണ്ടുതവണ അനുമതി തേടിയിട്ടും നൽകിയില്ല. സതീശൻ അഹങ്കാരിയാണ്.

പണ്ട് പലതവണ എൻഎസ്‌എസ് ആസ്ഥാനത്തെത്തി എന്നെ കാണാൻ കാത്തുനിന്ന വ്യക്തിയാണ് ഒടുവിൽ നിലപാട് മാറ്റി സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാൻ പോകില്ലെന്ന് പറഞ്ഞത്’ – സുകുമാരൻ നായർ പറഞ്ഞു. മുമ്പും വി ഡി സതീശനെതിരെ സുകുമാരൻ നായർ കടുത്ത പ്രയോഗങ്ങൾ നടത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button