News
തിരംഗ മാർച്ചിൽ സംഘർഷാവസ്ഥ! അഭിജിത് ദീപ്കെയും നേഹ ബോറയും കസ്റ്റഡിയിൽ; ദേശീയ പതാകയുമായി പ്രതിഷേധം

ദില്ലി: കോക്ക്റോച്ച് ജനത പാർട്ടി പ്രഖ്യാപിച്ച തിരംഗ യാത്രയ്ക്ക് തൊട്ടുമുൻപ് അതിവേഗ നീക്കവുമായി ദില്ലി പൊലീസ്. തിരംഗ യാത്രയ്ക്ക് എത്തിയ സിജെപി നേതാവ് അഭിജിത് ദീപ്കെയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ ദേശീയ പതാകയുമായി പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. സൗരവ് ഭരദ്വാദിൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധം. പ്രതിഷേധത്തിനിടെ നേഹ ബോറയെയും പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തു.
അഞ്ചുപേരിൽ താഴെയുള്ള സംഘങ്ങളായി കൊണാട്ട് പ്ലെയിസിൽ എത്താനായിരുന്നു സിജെപിയുടെ നിർദേശം. ദേശീയ പതാക ഉയർത്തി ചിത്രം എടുക്കുക, ചിത്രം എടുത്തതിനുശേഷം സിപി വിടുക, ദേശീയ പതാക ഉയർത്തുന്നത് കുറ്റമല്ലെന്ന് കാട്ടിക്കൊടുക്കുക എന്നിവയായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ തിരംഗ യാത്രയിൽ പങ്കെടുക്കാനായി എത്തിയപ്പോൾ തന്നെ ദീപ്കെയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.



