News
സോണിയ ഗാന്ധി ആശുപത്രിയിൽ; മേദാന്തയിൽ ചികിത്സ തുടരുന്നു

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് (Medanta Hospital) അവരെ പ്രവേശിപ്പിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃതർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് സോണിയ ഗാന്ധി.
കൂടുതൽ വിവരങ്ങൾ പിന്നീട് ലഭ്യമാകുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.




