KeralaNews

കര്‍ക്കടക വാവ്: സര്‍വീസ് സമയം നീട്ടി കൊച്ചി മെട്രോ

കര്‍ക്കടക വാവ് പ്രമാണിച്ച് കൊച്ചി മെട്രോ സര്‍വീസ് സമയം നീട്ടി. ബുധനാഴ്ചയാണ് കര്‍ക്കടക വാവ്. അന്ന് ബലിയിടാന്‍ ആലുവ മണപ്പുറത്ത് എത്തുന്നവര്‍ക്ക് യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് കൊച്ചി മെട്രോ സമയം നീട്ടിയത്.

ചൊവ്വാഴ്ച തൃപ്പൂണിത്തുറയില്‍ നിന്ന് ആലുവയിലേക്ക് രാത്രി 11.15നും 11.30നും സര്‍വീസ് ഉണ്ടാകും. ബുധനാഴ്ച പുലര്‍ച്ചെ ആലുവയില്‍ നിന്ന് അഞ്ചിനും 5.30നും തൃപ്പൂണിത്തുറയിലേക്കും അധിക സര്‍വീസ് ഉണ്ടാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button