News

ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഷെയ്ഖ് ഹസീന; തീയതി പുറത്തുവിട്ട് വക്താവ്, തിരിച്ചെത്തിയാൽ അറസ്റ്റ് ചെയ്യുമോ?

ന്യൂഡൽഹി: ഇന്ത്യയിൽ ഒളിവുജീവിതം നയിക്കുന്ന ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന മടങ്ങിപ്പോകുന്നു. ആവാമി ലീഗ് നേതാവ് ഡിസംബർ 16ന് മടങ്ങിപ്പോകുമെന്ന് വക്താവ് അറിയിച്ചു. 1971ലെ പാകിസ്ഥാനുമായുള്ള ബംഗ്ളാദേശിന്റെ വിമോചന യുദ്ധം അവസാനിച്ചതിന്റെ വാർഷികമാണ് ഡിസംബർ 16.

2024 ഓഗസ്റ്റ് അഞ്ചിനാണ് ബംഗ്ലാദേശ് വിമാനത്തിൽ ഷെയ്ഖ് ഹസീനയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ഡൽഹിയിൽ നിന്ന് ധാക്കയിലേയ്ക്ക് തിരികെ വിമാനയാത്രയ്ക്ക് സൗകര്യം ഒരുക്കണമെന്ന് ഹസീന ബംഗ്ളാദേശ് സർക്കാരിനോട് ആവശ്യപ്പെടുന്നു. ഭരണഘടനയ്ക്ക് വിരുദ്ധമായി നാടുകടത്തിയ സാഹചര്യത്തിൽ ഡിസംബർ 16ന് വിജയദിനത്തിൽ ബംഗ്ലാദേശിലേക്ക് മടങ്ങിവരവ് സാദ്ധ്യമാക്കേണ്ടത് ഇപ്പോൾ സർക്കാരിന്റെ ഉത്തരവാദിത്തമാണ്’- വക്താവ് സയ്യിദ് മൊസമ്മൽ അലി പറഞ്ഞു.

ബിമാൻ ബംഗ്ലാദേശ് എയർലൈൻസിൽ തന്റെ തിരിച്ചുവരവിന് സൗകര്യമൊരുക്കണമെന്നും ഹസീന ബംഗ്ലാദേശ് സർക്കാരിനോട് അഭ്യർത്ഥിച്ചു. ഇക്കാര്യത്തിൽ ബംഗ്ളാദേശ് സർക്കാർ പ്രതികരിച്ചിട്ടില്ല.അതേസമയം, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഹസീനയെ അറസ്റ്റ് ചെയ്ത് തിരികെ ജയിലിലടയ്ക്കുമെന്നും അവരെ തിരികെ കൊണ്ടുവരാൻ വിമാനം

അയയ്ക്കുന്നതിനെക്കുറിച്ച് ഇന്ത്യയുമായി ഔദ്യോഗിക ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഷാമ ഒബയ്ദ് ഇസ്ലാം പറഞ്ഞു. ‘ഹസീന ബംഗ്ലാദേശിലേയ്ക്ക് പ്രവേശിക്കാൻ ശ്രമിച്ചാലുടൻ അറസ്റ്റ് ചെയ്യപ്പെടും. അവരെ ജയിലിലേയ്ക്ക് കൊണ്ടുപോകും, ​​നിയമം അതിന്റെ വഴിക്ക് പ്രവർത്തിക്കും. ഇന്ത്യ ഹസീനയെ കുറ്റവാളിയായി പരിഗണിച്ച് കൈമാറണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു’- മന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button