News

സതീശന്റെ നിലപാടിനെ ചോദ്യം ചെയ്ത് സമസ്ത; നിയമനങ്ങളിൽ സംഘപരിവാർ ബന്ധം ചൂണ്ടിക്കാട്ടി വിമർശനം

കോഴിക്കോട്: സംഘപരിവാർ ബന്ധമുള്ളവരുടെ നിയമനങ്ങളി വിമർശനവുമായി സമസ്ത. സംഘപരിവാർ ബന്ധമുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിക്കുന്നതിൽ സ്വാഭാവികമായി പ്രതിഷേധമുണ്ടാകുമെന്ന് എസ്‍വൈഎസ് സംസ്ഥാന സെക്രട്ടറി സമദ് പൂക്കോട്ടൂർ പറഞ്ഞു. പ്രതിഷേധം യുക്തമായ രീതിയിൽ അവതരിപ്പിക്കൽ അനിവാര്യമാണ്. അതാണ് മാധ്യമങ്ങളിൽ വരുന്നത്. കേരളത്തെ വർ​ഗീയതയിലേക്ക് കൊണ്ടുപോകാതെ സൗഹാർ രീതിയിൽ കൊണ്ടുപോകുമെന്ന പ്രഖ്യാപനങ്ങൾ മുഖ്യമന്ത്രിയിൽ നിന്ന് വന്നിരുന്നു. അതാണ് ജനം അദ്ദേഹത്തെ ഉന്നത സ്ഥാനത്തേക്ക് തെര‍ഞ്ഞെടുക്കാൻ കാരണം.

മുഖ്യമന്ത്രി നിലപാടിൽ നിന്ന് വ്യതിചലിച്ചോ ഇല്ലയോ എന്ന് പരിശോധിക്കേണ്ടത് എന്നത് കടമയാണ്. അതാണ് ചെയ്യുന്നതെന്നും യുഡിഎഫ് ഇക്കാര്യം ഗൗരവത്തിൽ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സമദ് പൂക്കോട്ടൂർ പറഞ്ഞു. വർഗീയതക്കെതിരെ സന്ധി ചെയ്യില്ലെന്ന ഉറച്ച നിലപാട് എടുത്ത ആളാണ്‌ മുഖ്യമന്ത്രി. അതിൽ വ്യതിയാനം ഉണ്ടായോ എന്ന് യുഡിഎഫ് ആണ് ചർച്ച ചെയ്യേണ്ടത്. ഇക്കാര്യം ലീഗ് യുഡിഎഫിൽ ഉന്നയിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും സമദ് പൂക്കോട്ടൂർ പറഞ്ഞു.

അതേസമയം, സർക്കാർ സംഘിവത്കരണം നടത്തുന്നെന്ന് സിപിഎം നേതാവും എംഎൽഎയുമായ പി എ മുഹമ്മദ് റിയാസ് ആരോപിച്ചു. എബിവിപി സജീവ പ്രവർത്തകനെ ഗവ. പ്ലീഡർ പട്ടികയിൽ ഉൾപ്പെടുത്തി. പുതിയ സർക്കാർ വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ സംഘപരിവാർ ബന്ധമുള്ളവർ കയറിയിറങ്ങുകാണെന്നും കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. പ്ലീഡർമരുടെ നിയമനത്തിൽ സർക്കാർ ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് മുൻ മന്ത്രി പി രാജീവ് ആരോപിച്ചു. ചിലവ് ചുരുക്കൽ പറയുന്നവർ പുതിയ നിയമനങ്ങൾ നടത്തുന്നു. താത്പര്യമുള്ളവരെ നിയമിക്കാനായി മാനദണ്ഡങ്ങൾ പാലിക്കാതെ പോസ്റ്റുകൾ സൃഷ്ടിക്കുന്നുവെന്നും പി രാജീവ് പറഞ്ഞു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button