NewsSports

ഒളിമ്പിക് അസോസിയേഷൻ തിരഞ്ഞെടുപ്പ് വിവാദത്തിൽ; പി.ടി. ഉഷയെ ഒതുക്കാൻ നീക്കമെന്ന് ക്യാമ്പിന്റെ ആരോപണം

ദില്ലി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിടി ഉഷയും എതിർ വിഭാഗവും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. തന്നെ പദവിയിൽ നിന്ന് പുറത്താക്കാൻ ആസൂത്രിത നീക്കങ്ങൾ നടന്നതായി ആരോപിച്ച പി.ടി. ഉഷ ക്യാമ്പ് ശക്തമായ പ്രതിഷേധത്തിലാണ്.

വിഷയത്തിൽ പ്രധാനമന്ത്രിക്കും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്കും പരാതി നൽകുന്ന കാര്യം ഉഷ ക്യാമ്പിന്‍റെ പരിഗണനയിലുണ്ട്പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താത്പര്യപ്രകാരമാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് പല കായികതാരങ്ങളോടും എതിർ പാനൽ വോട്ട് അഭ്യർത്ഥിച്ചതെന്നും, തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടു എന്ന് സംശയിക്കുന്നതായും ഉഷ ആരോപിക്കുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സന്നദ്ധത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും കേന്ദ്ര കായികമന്ത്രിയെയും നേരത്തെ തന്നെ കണ്ട് അറിയിച്ചിരുന്നെന്നും, ആരും തന്നെ മത്സരത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടിരുന്നില്ലെന്നും ഉഷ വ്യക്തമാക്കി.

അതേസമയം, പിടി ഉഷയെ പൂർണ്ണമായും ഒഴിവാക്കാനുള്ള നീക്കത്തിലാണ് വിവിധ കായിക സംഘടനകൾ എന്നാണ് സൂചന. ഐഒഎ ജനറൽ അസംബ്ലിയിൽ വിവിധ സംഘടനകളുടെ പ്രതിനിധിയാകാൻ ഉഷയെ അനുവദിച്ചേക്കില്ല. അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രതിനിധിയായി ഉഷയെ അയക്കില്ലെന്ന് സംഘടന വൃത്തങ്ങൾ അതിനിടെ അടുത്ത ഐ.ഒ.എ പ്രസിഡന്‍റ് സ്‌പോർട്‌സ് പേഴ്‌സൺസ് ഓഫ് ഔട്ട്‌സ്റ്റാൻഡിംഗ് മെരിറ്റ് പട്ടികയിൽ നിന്ന് തന്നെ വേണമെന്ന് നിർബന്ധമില്ലെന്ന വാദവും ഒരു വിഭാഗം ഉയർത്തുന്നുണ്ട്.കായികതാരങ്ങളിൽ നിന്നാണ് പ്രസിഡന്‍റിനെ തിരഞ്ഞെടുക്കുന്നതെങ്കിൽ ഗഗൻ നാരംഗ്, സൈന നെഹ്‌വാൾ എന്നിവരുടെ പേരുകളാണ് നിലവിൽ പരിഗണനയിലുള്ളത്.

അതോടൊപ്പം, മത്സരിക്കാൻ അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഉന്നതരിൽ നിന്ന് മലയാളി താരം അഞ്ജു ബോബി ജോർജിന് മേൽ ശക്തമായ സമ്മർദ്ദമുണ്ട്. എന്നാൽ മത്സരരംഗത്തിറങ്ങുന്ന കാര്യത്തിൽ നിലവിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് അഞ്ജു ബോബി ജോർജ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button