Kerala

മാസപ്പടി കേസ്: ഇഡിയുടെ കത്തിൽ സർക്കാർ തീരുമാനം ഇന്ന്

മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കൈക്കൂലി വാങ്ങിയതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് നിയമോപദേശം. വീണ പണം വാങ്ങിയത് പിണറായിക്ക് വേണ്ടിയെന്ന് അനുമാനിക്കാം. കൈക്കൂലിക്കും അനധികൃത സ്വത്ത് സമ്പാദനത്തിനും കേസെടുക്കാം എന്നും നിയമോപദേശം. സർക്കാരിന് ലഭിച്ച നിയമോപദേശത്തിന്റെ പൂർണ്ണ ഉള്ളടക്കം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അതേസമയം, ഇഡിയുടെ കത്തിൽ സർക്കാർ തീരുമാനം ഇന്ന് ഉണ്ടാകും.

അഴിമതി തടയൽ നിയമപ്രകാരവും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിനും കേസെടുക്കാം എന്നാണ് നിയമോപദേശത്തിൽ വ്യക്തമാക്കുന്നത്. വീണാ വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്യാം. മൂന്നാം കക്ഷി വഴി പൊതുപ്രവർത്തകൻ പണം വാങ്ങിയാലും കുറ്റകരമാണ്. പിണറായി വിജയൻ കൈക്കൂലി വാങ്ങിയത് മൂന്നാം കക്ഷി വഴിയെന്നും നിയമോപദേശ്തതിൽ വ്യക്തമാക്കുന്നു. കൈക്കൂലി നൽകിയതിനും അത് വാങ്ങിയതിനും ആരു കൊടുത്തു എന്നതിനും തെളിവുകൾ ഉണ്ട്.

കർത്തയുടെ മൊഴിയാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. ചെയ്യാത്ത സേവനത്തിനാണ് പണം വാങ്ങിയത്. ഇത് പിണറായിക്കുള്ള കൈക്കൂലി എന്ന് ഉദ്യോഗസ്ഥൻ അനുമാനിക്കണം. നിയമാനുസൃതം ആർജിച്ച പണം എന്ന് വീണക്ക് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. ആദായ നികുതി വകുപ്പ് ഇക്കാര്യം കണ്ടെത്തിയിട്ടുണ്ട്. ഇത് കോടതിയിൽ പിണറായിയോ വീണയോ ചോദ്യം ചെയ്തിട്ടില്ല. പ്രോമിനന്റ് പേഴ്സൺ എന്നത് പിണറായി ആണെന്ന് ഇ ഡി വ്യക്തമാക്കിയിട്ടുണ്ട്. 2018ലെ നിയമഭേദഗതിക്ക് മുൻപും ശേഷവും പണമിടപാട് നടന്നിട്ടുണ്ടെന്നും അതിനാൽ രണ്ട് കാലത്തെ വകുപ്പുകൾ പ്രകാരവും അന്വേഷണം നടത്താമെന്നും നിയമോപദേശത്തിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button