News

വൈദ്യുതി പ്രതിസന്ധി; മന്ത്രി സണ്ണി ജോസഫിന്റെ ‘കാർമേഘം–മയിൽ’ പരാമർശം

തിരുവനന്തപുരം: മഴക്കാർ കാണുമ്പോള്‍ മയിലല്ല മന്ത്രിയാണ് കൗതുകത്താൽ ആടുന്നതെന്ന് മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ മഴ കനിയണമെന്ന അവസ്ഥയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ മഴയ്ക്കായി എല്ലാവരും പ്രാർത്ഥിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.സാധാരണ ആകാശത്ത് കാർമേഘം കാണുമ്പോൾ മയിലാണ് കൗതുകത്താൽ ആടാറുള്ളത്. എന്നാൽ ഈ ചൊല്ല് തിരുത്തി എഴുതേണ്ട അവസ്ഥയിലാണ്.

മഴക്കാർ കാണുമ്പോൾ മന്ത്രി കൗതുകത്താൽ ആടുന്നുവെന്ന് തിരുത്തി എഴുതാമെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു.മഴ കുറയുമ്പോൾ ചൂട് കൂടുന്നതും തൽഫലമായി വൈദ്യുതി ഉപഭോഗം വർദ്ധിക്കുന്നതും ലളിതമായ ശാസ്ത്രമാണെന്ന് പറ‌ഞ്ഞ അദ്ദേഹം നിലവിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള കഠിന ശ്രമത്തിലാണ് അധികൃതരെന്നും വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button