News
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; പീക്ക് സമയം രാത്രി 12.45 വരെ നീട്ടി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വൻതോതിൽ ഉയർന്നതിനെ തുടർന്ന് ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യത. വൈകുന്നേരം 6.45 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. മുൻ ദിവസങ്ങളെ അപേക്ഷിച്ച് പീക്ക് സമയങ്ങളിൽ ലഭ്യതയിൽ 800 മുതൽ 900 മെഗാവാട്ടിന്റെ വരെ കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടൽ.
എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും ഉയർന്ന അന്തരീക്ഷ താപനിലയുമാണ് വൈദ്യുതി ആവശ്യകത ക്രമാതീതമായി ഉയർത്തിയത്. കൂടാതെ, ദേശീയ തലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ചതുപ്രകാരമുള്ള 12,000 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് പൂർണ്ണമായും പരിഹരിക്കപ്പെടാത്തതും, സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനിൽ നിന്നുള്ള കേന്ദ്ര വിഹിതത്തിൽ ഉണ്ടായ കുറവും തിരിച്ചടിയായി.




