News

യുവതിക്ക് ലഹരി നൽകി പീഡനം; ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ ബന്ധുവായ യുവാവും സുഹൃത്തുക്കളും പിടിയിൽ

കോഴിക്കോട്: യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ നാലുപേർ അറസ്റ്റിൽ. കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം. നടുവണ്ണൂ‌ർ സ്വദേശി റജീഷ്, കരുവണ്ണൂർ സ്വദേശികളായ അഭിലാഷ്, ഹുസൈൻ, വെള്ലിയൂർ സ്വദേശി ജാസിഫ് എന്നിവരാണ് പേരാമ്പ്ര പൊലീസിന്റെ പിടിയിലായത്.

പ്രതികളിൽ ഒരാളുടെ ബന്ധുവായ യുവതിയാണ് പരാതി നൽകിയത്. ലഹരി നൽകി വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. ബന്ധുവായ പ്രതി പീഡനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നും പിന്നീട് ഇത് ഉപയോഗിച്ച് മറ്റു പ്രതികളെ ഭീഷണിപ്പെടുത്തി പണം പറ്റിയെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് യുവതി പേരാമ്പ്ര പൊലീസിൽ പരാതി നൽകിയത്. പ്രതികളെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button