Cinema

‘ഓം’ പൂർത്തിയായി; നിതീഷ് സഹദേവിന്റെ പുതിയ ചിത്രത്തിന്റെ കാരൈക്കുടി സെറ്റിൽ പതിവ് ലുക്കിൽ മമ്മൂട്ടി

നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ പടത്തിൽ ജോയിൻ ചെയ്ത് നടൻ മമ്മൂട്ടി. കാരൈക്കുടിയിൽ ആണ് ആദ്യ ഷെഡ്യൂൾ നടക്കുന്നത്. ലൊക്കേഷനിൽ നിന്നുമുള്ള ഫോട്ടോകൾ പങ്കിട്ട് മമ്മൂട്ടി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പതിവ് ലുക്കില്‍ മുട്ടും ഷർട്ടും ധരിച്ചാണ് മമ്മൂട്ടി ലൊക്കേഷനില്‍ എത്തിയത്. ജൂലൈ 28ന് ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ഒൻപതാം പടം കൂടിയാണിത്. ഏതാനും ദിവസം മുന്‍പ് ധനുഷ് ചിത്രം ഓമിന്‍റെ ഷൂട്ടിംഗ് മമ്മൂട്ടി പൂര്‍ത്തിയാക്കിയിരുന്നു. 

സംവിധായകൻ നിതീഷ് സഹദേവും അനുരാജ് ഒ ബിയും ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ജിംഷി ഖാലിദ് ആണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. ജൂലൈ 9ന് ആയിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസ ചൊരിഞ്ഞ എട്ട് ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തെ കാത്തിരിക്കുന്നത്.

ഫാലിമി എന്ന സൂപ്പർ ഹിറ്റ് ഒരുക്കി അരങ്ങേറ്റം കുറിച്ച നിതീഷ് സഹദേവ് അതിന് ശേഷം തമിഴിൽ തലൈവർ തമ്പി തലൈമയിൽ എന്നൊരു സൂപ്പർ ഹിറ്റും ഒരുക്കിയിരുന്നു. അദ്ദേഹം വീണ്ടും മലയാളത്തിൽ ഒരുക്കുന്ന ചിത്രം എന്ന നിലയിലും ഈ പ്രോജക്ട് ആരാധകർക്കും പ്രേക്ഷകർക്കും വലിയ ആവേശം സമ്മാനിക്കുന്നുണ്ട്. വാർത്താ പ്രചരണം : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഫാലിമി എന്ന ചിത്രത്തിന് ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തിരുവനന്തപുരത്തെ ഒരു ലോക്കൽ ഗ്യാങ്സ്റ്ററിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് പറയപ്പെടുന്നത്. കഥ പറഞ്ഞപ്പോൾ മമ്മൂട്ടിക്ക് ഇഷ്ടമായെന്നും, ആക്ഷൻ എന്റർടെയ്നർ ഴോണറിലാണ് ചിത്രമൊരുങ്ങുന്നതെന്നും നിതീഷ് സഹദേവ് തന്നെയാണ് മാധ്യമങ്ങളോട് പറഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button