News

പതിനാറാം കേരള നിയമസഭയിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ തുടങ്ങി; ആദ്യമായി സത്യവാചകം ചൊല്ലിയത് വി ഇ അബ്ദുൾ ഗഫൂർ

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ തുടങ്ങി. രാവിലെ 9 മണിക്കാണ് നിയമസഭാ മന്ദിരത്തിൽ സത്യപ്രതിജ്ഞ ആരംഭിച്ചത്. പ്രോടേം സ്പീക്കറായ ജി. സുധാകരൻ പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

അക്ഷരമാല ക്രമത്തിലാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ പുരോഗമിക്കുന്നത്. ഫിഷറീസ് മന്ത്രി വി. ഇ. അബ്ദുൾ ഗഫൂറാണ് ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് പാറക്കൽ അബ്ദുല്ലയും കെ. എം. അഭിജിത്തും സത്യവാചകം ചൊല്ലി. മൂവരും ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ നിർവഹിച്ചത്.

സത്യപ്രതിജ്ഞ ചടങ്ങിനിടെ “ബഹുമാന്യനായ മുഖ്യമന്ത്രി”, “ബഹുമാന്യനും ആദരണീയനുമായ പ്രതിപക്ഷ നേതാവ്” എന്നിങ്ങനെയായിരുന്നു ജി. സുധാകരൻ സഭയെ അഭിസംബോധന ചെയ്തത്.

പുതിയ നിയമസഭയുടെ ആദ്യ ദിനമായതിനാൽ സഭാ മന്ദിരത്തിലും പരിസരങ്ങളിലും ആവേശകരമായ അന്തരീക്ഷമാണ് അനുഭവപ്പെട്ടത്. വിവിധ പാർട്ടികളിലെ നേതാക്കളും പ്രവർത്തകരും വലിയ തോതിൽ നിയമസഭാ സമുച്ചയത്തിലെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button