News
നിതിൻ രാജിന്റെ മരണം: പുതിയ അന്വേഷണസംഘത്തെ ആവശ്യപ്പെട്ട് കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും

കണ്ണൂർ: ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും.പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നിവേദനം നൽകും. നിലവിൽ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിൽ നിന്ന് അന്വേഷണം മാറ്റണമെന്നാണ് ആവശ്യം.
നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും പ്രത്യേക അന്വേഷണ സംഘത്തിൽ പ്രഗൽഭരായ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും കുടുംബം ആവശ്യപ്പെടും.ഒന്നാം പ്രതിയായ ഡോക്ടർ റാമിനെ കണ്ടെത്താൻ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു.




