News

മുതലപ്പൊഴി ദുരന്തം; പ്രതിഷേധം കനക്കുന്നു, കാണാതായവർക്കായി തെരച്ചിൽ ശക്തമാക്കി

തിരുവനന്തപുരം: അതിശക്തമായ മഴയെ തുടർന്ന് മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായ സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാരും കുടുംബാംഗങ്ങളും രംഗത്ത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് ശ്രീജിത്ത് (28), ശ്രീമോൻ (25) എന്നിവരെ കാണാതായത്. ഇവരെ കണ്ടെത്തുന്നതിനായി കാര്യക്ഷമമായ രക്ഷാപ്രവർത്തനം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാരോപിച്ചാണ് മുതലപ്പൊഴി കോസ്റ്റൽ പൊലീസ് സ്റ്റേഷനുമുന്നിൽ നാട്ടുകാർ പ്രതിഷേധിക്കുന്നത്.

അഞ്ചുതെങ്ങ് സ്വദേശികളായ അഞ്ച് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ശക്തമായ തിരമാലയും കാറ്റും വെളിച്ചക്കുറവും ഉണ്ടായിരുന്നതിനാൽ രാത്രിയിൽ തെരച്ചിൽ കാര്യക്ഷമമായി നടത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, നേരം പുലർന്നിട്ടും കാണാതായവരെ കണ്ടെത്താൻ അധികൃതരുടെ ഭാഗത്തുനിന്നും ഫലപ്രദമായ നീക്കങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം.

ചിറയിൻകീഴ് മേഖലയിലെ ജനപ്രതിപ്രതിനിധികൾ, രമ്യ ഹരിദാസ് എംഎൽഎ, മന്ത്രി സി പി ജോൺ തുടങ്ങിയവർ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു. ജില്ലാ ഭരണകൂടവുമായി ഇവർ ആശയവിനിമയം നടത്തിയിട്ടുണ്ട്. അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി സ്‌കൂബ ഡൈവിംഗ് ടീമിനെ നിയോഗിച്ചുകൊണ്ട് ജില്ലാ കളക്‌ടർ ഉത്തരവിട്ടു. വിഴിഞ്ഞത്തുനിന്ന് മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെ കപ്പൽ രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ടുകഴിഞ്ഞു. ഹെലികോപ്‌റ്റർ ഉപയോഗിച്ചുള്ള തെരച്ചിലും ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button