സ്കൂളിലെ അധ്യാപകരുടെ കൂട്ടയടി: റിപ്പോര്‍ട്ട് തേടി മന്ത്രി വി. ശിവന്‍കുട്ടി
കോഴിക്കോട്: എരവന്നൂര്‍ യു.പി സ്കൂളിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശം. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് ഐഎഎസിനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
സംഭവം അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം. സ്കൂള്‍ ക്യാമ്പസില്‍ സംഘര്‍ഷം ഉണ്ടായെങ്കില്‍ അതൊരു തരത്തിലും അനുവദിക്കാന്‍ കഴിയാത്തതാണെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പിന് നാണക്കേടായ അധ്യാപകരുടെ കൂട്ടയടിക്ക് കാരണം മറ്റൊരു സ്കൂളിലെ അധ്യാപകനും എരവന്നൂര്‍ എയുപി സ്കൂളിലെ അധ്യാപികയുടെ ഭര്‍ത്താവുമായ ഷാജി എന്നയാളുടെ ഇടപെടലാണെന്നാണ് ആരോപണം.
ബിജെപി അനുകൂല അധ്യാപക സംഘടനയായ എന്‍ടിയുവിന്റെ നേതാവായ ഷാജി ഭാര്യ സുപ്രീന ജോലി ചെയ്യുന്ന എരവന്നൂര്‍ സ്കൂളിലെ സ്റ്റാഫ് മീറ്റിംഗിലേക്ക് അതിക്രമിച്ചു കയറിയതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് മറ്റ് അധ്യാപകര്‍ പറയുന്നു. കയ്യാങ്കളിയില്‍ പൊലീസും എഇഒയും അന്വേഷണം തുടങ്ങി.
ഭാര്യ ജോലി ചെയ്യുന്ന എരവന്നൂര്‍ സ്കൂളിലെ സ്റ്റാഫ് മീറ്റിംഗിലേക്ക് ഇയാള്‍ എന്തിന് അതിക്രമിച്ച് കയറിയെന്നാണ് പ്രധാന അന്വേഷണ വിഷയം. പ്രധാന അധ്യാപകനും അധ്യാപികമാരുമടക്കം ഏഴ് പേര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്.
- മുഖ്യമന്ത്രിയുടെ വിമാനയാത്ര വിവാദം: രൂക്ഷവിമർശനവുമായി എസ്എഫ്ഐ
- റോഡിലെ കുഴി കണ്ടെത്താൻ എഐ, പുതിയ പരീക്ഷണവുമായി കേന്ദ്രം
- സംസ്ഥാനത്ത് ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണം
- അയോധ്യ സംഭാവന കൊള്ള കേസിൽ കുറ്റപത്രം വെള്ളിയാഴ്ച സമർപ്പിക്കും
- ലേബർ കോഡിലും അതേ വ്യഗ്രത; പിഎം ശ്രീയിലും വഖഫ് ഭേദഗതിയിലും കണ്ടത് പോലെ: പിണറായി വിജയൻ
- സോഷ്യൽ മീഡിയയിലെ വൈറൽ ടൂറിസ്റ്റ് കേന്ദ്രങ്ങൾക്കും ഇനി നിയന്ത്രണം; നിലമ്പൂർ ദുരന്തത്തിന് പിന്നാലെ സർക്കാരിന്റെ കർശന നടപടി
- സോണിയ ഗാന്ധിക്ക് നിയമക്കുരുക്ക്; വോട്ടർപട്ടിക കേസ് തള്ളിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കി ഡൽഹി കോടതി, വീണ്ടും വാദം കേൾക്കും










