News

സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും പെൻഷൻ പ്രായം ഉയർത്തരുത്’; ധവളപത്ര നിർദേശത്തിനെതിരെ മന്ത്രി ഒ.ജെ. ജനീഷ്

തൃശൂർ: യുഡിഎഫ് സർക്കാർ കഴിഞ്ഞ ദിവസം നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രത്തിലെ പെൻഷൻ പ്രായം ഉയർത്തൽ നിർദേശത്തിനെതിരെ മന്ത്രി രം​ഗത്ത്. പെൻഷൻ ഉയർത്തരുതെന്ന് യുവജന ക്ഷേമ മന്ത്രി ഒ.ജെ. ജനീഷ് ആവശ്യപ്പെട്ടു. സാമ്പത്തിക ഞെരുക്കത്തിന്റെ പേരിലാണെങ്കിലും പെൻഷൻ പ്രായം ഉയർത്തരുതെന്നും പെൻഷൻ പ്രായം ഉയർത്തിയ സർക്കാരാണ് കഴിഞ്ഞ വർഷത്തേതെന്നും അദ്ദേഹം പറഞ്ഞു. പെൻഷൻ പ്രായം ഉയർത്തരുത് എന്നതാണ് യൂത്ത് കോൺഗ്രസ് നിലപാടെന്നും അതിൽ മാറ്റമില്ലെന്നും മന്ത്രി പറഞ്ഞു. പുത്തൂർ സുവോളജിക്കൽ പാർക്ക് വനം വകുപ്പിൽ നിന്ന് സൂ വകുപ്പിലേക്ക് മാറ്റുന്നതിന് ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

വന്‍ തോതിൽ സ്വകാര്യ നിക്ഷേപത്തിന് സാഹചര്യമൊരുക്കണമെന്നും സഹകരണമേഖലയുടെ പങ്കാളിത്തം കൂട്ടണമെന്നും ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയര്‍ത്തണമെന്നും ധവളപത്രം ശുപാര്‍ശ ചെയ്യുന്നു. റവന്യൂ വരുമാനത്തിന്‍റെ 77 ശതമാനവും ശമ്പളം പെന്‍ഷൻ തുടങ്ങിയ നിര്‍ബന്ധിത ചെലവിന് ഉപയോ​ഗിക്കുന്നു. ഈ ഗുരുതര സ്ഥിതി കേവലം ചെലവ് ചുരുക്കൽ കൊണ്ട് മാത്രം പരിഹരിക്കാനാകില്ല. കടുത്ത തീരുമാനങ്ങള്‍ വേണം. ശമ്പളം, പെന്‍ഷൻ, വിരമിക്കൽ എന്നിവയിൽ കടുത്ത രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കേണ്ട സമയമാണിത്. വിരമിക്കൽ പ്രായം കേന്ദ്ര സര്‍ക്കാരിന്‍റേതിന് തുല്യമായി ഉയര്‍ത്തണം. ശമ്പള കമ്മീഷൻ പത്തു വര്‍ഷത്തിലൊരിക്കലാക്കണമെന്നുമായിരുന്നു ധവളപത്രത്തിലെ നിർദേശം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button