
മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, വീണ വിജയൻ എന്നിവർക്കെതിരെ കേസെടുക്കാമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ശുപാർശയിൽ സർക്കാരിന് ഇന്ന് നിയമോപദേശം ലഭിക്കും.
ഇ.ഡി ശുപാർശയുടെ അടിസ്ഥാനത്തിൽ കേസിൽ വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് നിർദ്ദേശം നൽകിയേക്കുമെന്നാണ് സൂചന.
നിയമോപദേശം ലഭിച്ച ശേഷം മുഖ്യമന്ത്രിയുമായി നടത്തുന്ന കൂടിയാലോചനകൾക്ക് ശേഷമായിരിക്കും വിജിലൻസ് അന്വേഷണത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.




