News

ഡയറക്ടർ മാറ്റത്തിൽ നിയമപ്പോര് ശക്തം; സ്റ്റേ ഇല്ലാതെ സർക്കാർ പ്രതിസന്ധിയിൽ

കൊച്ചി: ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ. ജെ. റീനയെ സ്ഥലംമാറ്റിയ സംഭവത്തിൽ സർക്കാരിന് വീണ്ടും തിരിച്ചടി. ഡോ. റീനയ്ക്ക് അനുകൂലമായ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധിക്ക് സ്റ്റേ അനുവദിക്കാൻ ഹൈക്കോടതി തയ്യാറായില്ല. സർക്കാർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി നാളെ വിധി പറയും.

ഹൈക്കോടതിയുടെ അന്തിമ തീരുമാനം അനുസരിച്ച് മുന്നോട്ട് പോകുമെന്നാണ് സർക്കാരിന്റെയും ഡോ. റീനയുടെയും നിലപാട്. ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ ഡോ. റീന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചതിനെ തുടർന്ന് സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു.

ട്രൈബ്യൂണൽ വിധിയുടെ അടിസ്ഥാനത്തിൽ ഡയറക്ടറായി തുടരാമെന്ന അവകാശവാദവുമായി കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ഓഫീസിൽ എത്തിയെങ്കിലും ചുമതലയേറ്റെടുക്കാൻ ഡോ. റീനയ്ക്ക് സാധിച്ചിരുന്നില്ല. സർക്കാർ നിർദേശം ലഭിക്കാതെ സ്ഥാനമൊഴിയില്ലെന്ന നിലപാടിലാണ് താൽക്കാലിക ചുമതല വഹിക്കുന്ന ഡോ. വി. മീനാക്ഷി.

വ്യാജ അവധിയെടുത്തെന്ന പേരിൽ തന്നെ അപമാനിക്കാൻ ശ്രമിച്ചെന്നും, ചട്ടവിരുദ്ധമായാണ് സ്ഥലംമാറ്റം നടത്തിയതെന്നും ഡോ. റീന ആരോപിച്ചു. അതേസമയം, സിസ്റ്റത്തിനുമെതിരെ പ്രവർത്തിച്ചതിനാലാണ് ഡോ. റീനയെ സ്ഥലംമാറ്റിയതെന്നാണ് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്റെ പ്രതികരണം. ഹൈക്കോടതിയുടെ വിധിക്കായി കാത്തിരിക്കുകയാണ് ബന്ധപ്പെട്ട വൃത്തങ്ങൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button