ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത താമസസ്ഥലത്ത് മരിച്ച നിലയിൽ

ന്യൂഡൽഹി: ഡൽഹി മുൻ ചീഫ് സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന രാകേഷ് മേത്തയെ (74) നോയിഡയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുടുംബാംഗങ്ങൾ ഡെറാഡൂണിൽ പോയ സമയത്തായിരുന്നു ഇദ്ദേഹം ആത്മഹത്യ ചെയ്തത്. ആരോഗ്യപ്രശ്നങ്ങളും മാനസികവിഷമങ്ങളുമാണ് ജീവനൊടുക്കാൻ കാരണമെന്ന് ആത്മഹത്യാക്കുറിപ്പിൽ രാകേഷ് മേത്ത വ്യക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
1975 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ രാകേഷ് മേത്ത, ഷീല ദീക്ഷിത് ഡൽഹി മുഖ്യമന്ത്രിയായിരുന്ന കാലയളവിലാണ് ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചത്. 2007 മുതല്‍ മൂന്ന് വര്‍ഷത്തിലേറെ രാകേഷ് മേത്ത ചീഫ് സെക്രട്ടറിയായി ചുമതല വഹിച്ചിട്ടുണ്ട്. ഡൽഹി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ അടക്കമുള്ള പദവികൾ ഇദ്ദേഹം വഹിച്ചിട്ടുണ്ട്. ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് കമ്മീഷണറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




