News
കെഎംഎസ്‌സിഎല്ലിലെ ക്വാളിറ്റി വിഭാഗം നിർത്തലാക്കി; ചുമതല ഡ്രഗ്സ് കൺട്രോൾ വകുപ്പിന് കൈമാറി മന്ത്രി മുരളീധരൻ

കൊച്ചി: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിൽ ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്തലാക്കി. മരുന്നുകളുടെ നിലവാരം ഉറപ്പാക്കാനുള്ള ചുമതല ഡ്രഗ്സ് കൺട്രോൾ വകുപ്പിന് നൽകി. പരിശോധനക്കായി ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ കുറവുള്ള ജീവനക്കാരെ താത്കാലികമായി നിയമിക്കും. ആരോഗ്യ മന്ത്രി കെ. മുരളീധരനാണ് നിർദേശം നൽകിയത്.
കെഎംഎസ്‍സിഎൽ വഴി സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന മരുന്നുകൾ ഉൾപ്പെടെ ഗുണനിലവാരം കുറഞ്ഞ മരുന്നുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ നടപടി. കെഎംഎസ്‍സിഎൽ വാങ്ങിയ കോടിക്കണക്കിന് രൂപയുടെ ചില മരുന്നുകൾക്ക് നിലവാരമില്ലെന്ന് കണ്ടെത്തിയിരുന്നു. കെഎംഎസ്‍സിഎൽ വാങ്ങുന്ന മരുന്നിന്റെ നിലവാരം അവരുടെ ക്വാളിറ്റി കൺട്രോൾ വിഭാഗമാണ് പരിശോധിച്ചിരുന്നത്.




