
കെഎസ്ആർടിസി പെൻഷൻകാർക്ക് ഏഴ് വർഷത്തിന് ശേഷം ഉത്സവബത്ത ലഭിക്കും. 1,250 രൂപയാണ് ഉത്സവബത്തയായി നൽകുക. പെൻഷൻ സംഘടനയായ ടിപിഡബ്ല്യുഎ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉത്സവബത്ത നൽകുമെന്ന് ഉറപ്പ് ലഭിച്ചത്.
2018ലെ പ്രളയത്തെ തുടർന്ന് കെഎസ്ആർടിസി പെൻഷൻകാർ തങ്ങളുടെ ഉത്സവബത്ത മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വമേധയാ നൽകിയിരുന്നു. തുടർന്ന് ഉത്സവബത്ത ലഭിച്ചിരുന്നില്ല. ഇത്തവണയാണ് ഇതിന് മാറ്റമുണ്ടാകുന്നത്.




