BlogNews

വൈദ്യുതി വാങ്ങൽ തീരുമാനം മന്ത്രിയെ അറിയിച്ചത് മാധ്യമങ്ങളിലൂടെ; കടുത്ത അതൃപ്തിയിൽ മന്ത്രി

തിരുവനന്തപുരം: ജിഎൻഎയുമായുള്ള വൈദ്യുതി കരാർ വേണ്ടെന്ന് വയ്ക്കുമ്പോഴും വൈദ്യുതി മന്ത്രിക്ക് അതൃപ്തി തുടരുന്നു. ഹിമാചലിൽ നിന്നുള്ള വൈദ്യുതി വാങ്ങൽ നീക്കത്തെ സംശയ നിഴലിലാക്കിയതിലാണ് സണ്ണി ജോസഫിന്‍റെ അമർഷം. അഴിമതിക്കുള്ള ശ്രമം പിടിക്കപ്പെട്ടതോടെയാണ് കരാറിൽ നിന്നുള്ള പിന്മാറ്റമെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേസമയം, ഏപ്രിൽ വരെ ലോഡ് ഷെഢ്ഡിങ് വേണ്ടി വന്നേക്കില്ലെന്ന് കെഎസ്ഇബി വിലയിരുത്തൽ .സ്വകാര്യ കമ്പനിയായി ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങേണ്ടെന്ന് ഊര്‍ജ്ജ വകുപ്പ് സെകട്ടറിയും കെഎസ്ഇബി ചെയര്‍മാനും മുഖ്യമന്ത്രിയെ അറിയിച്ചത് മന്ത്രി അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്.

അതിലെ അതൃപ്തി ഇന്നലത്തെ പ്രതികരണത്തിൽ നിന്ന് വ്യക്തമാണ്. ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനെയാണ് മന്ത്രി പിന്തുണച്ചത്. ആ നീക്കത്തെ സംശയത്തോടെ കാണുന്നതിലും വൈദ്യുതി മന്ത്രിക്ക് അതൃപ്തിയുണ്ട്. ജിഎൻഎയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചിതിനൊപ്പം വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന മുന്‍ ചെയര്‍മാൻ സര്‍ക്കാരിനെ അറിയിച്ചതിനെക്കുറിച്ച് പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം, ജിൻഎയെ ഇടപാടിൽ നിന്നുള്ള പിന്മാറ്റത്തെ അത്ര നിഷ്കളങ്കമായി പ്രതിപക്ഷം കാണുന്നില്ല.നവംബര്‍ മുതൽ മേയ് വരെ 17 മുതൽ 23 ശതമാനം വരെയണ് പീക്ക് ഡിമാന്‍റ് കെഎസ്ഇബി പ്രവചിച്ചത്. ലോഡ് ഡെസ്പാച്ച് സെന്‍ററാണ് ആവശ്യകതയുടെയും ലഭ്യതയുടെയും കണക്കുകള്‍ തയ്യാറാക്കുക.

പരിശോധിച്ച് അംഗീകരിക്കുന്ന കെഎസ്ഇബി കോര്‍ കമ്മിറ്റി വൈദ്യുതി വാങ്ങാനുള്ള ശുപാര്‍ശ നൽകും. ഹിമാചൽ വൈദ്യുതിക്കുള്ള കോര്‍ കമ്മിറ്റിയുടെ ശുപാര്‍ശയെ അനുകൂലിക്കുന്നുവെന്ന് മുന്‍ ചെയര്‍മാൻ എം ജി രാജമാണിക്യം എഴുതിയതായാണ് പുറത്തു വന്ന ഫയൽക്കുറിപ്പിലുള്ളത്.

വൈദ്യുതി ഉറപ്പാക്കിയില്ലെങ്കിൽ വേനൽക്കാലത്ത് ഉള്‍പ്പെടെ പവര്‍ കട്ട് ഏര്‍പ്പെടുത്തേണ്ടി വരുമെന്നും മുന്‍ ചെയര്‍മാൻ കുറിച്ചിരുന്നു.പുതിയ ചെയര്‍മാൻ പ്രതിസന്ധിയില്ലെന്ന് നിര്‍ദ്ദേശിക്കുമ്പോഴാണ് മുന്‍ ചെയര്‍മാന്‍ അറിയിച്ചതിനെക്കുറിച്ച് പരിശോധിക്കാൻ മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുന്നത്. ആറു മാസത്തേയ്ക്ക് പ്രതിസന്ധിയില്ലെന്നും ഹ്രസ്വകാല കരാറുകള്‍ വേണ്ടെന്നുമാണ് കെഎസ്ഇബിയുടെ പുതിയ വിലയിരുത്തൽ.

എന്നാൽ വേനൽക്കാലത്ത് വൈദ്യുതി ഉറപ്പിക്കാൻ ശ്രമം തുടങ്ങി. സിന്നാര്‍ താപ നിലയത്തിൽ നിന്ന് മാര്‍ച്ചോടെ 540 മെഗാവാട്ട് കിട്ടുന്നതിനായി കരാര്‍ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി. കരാറായാൽ ജനുവരിയിൽ 270 മെഗാവാട്ട് കിട്ടും. യൂണിറ്റിന് 5.18 രൂപയാണ് വില. ഇതിനിടെ സെപ്തംബര്‍ മുതൽ കിട്ടിയ 150 മെഗാവാട്ട് അധിക കേന്ദ്ര വിഹിതം ഡിസംബര്‍ വരെ നീട്ടിയത് കെഎസ്ഇബിക്ക് ആശ്വാസമായി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button