News
കെ സുരേന്ദ്രൻ ദേശീയ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അബ്ദുള്ളക്കുട്ടി പുറത്ത്

ന്യൂഡൽഹി: ഏറെനാളായി കാത്തിരിക്കുന്ന ബി.ജെ.പി പുനഃസംഘടന പട്ടിക പുറത്ത്. പുതിയ അദ്ധ്യക്ഷൻ നിതിൻ നബിനുകീഴിൽ പ്രവർത്തിക്കേണ്ട പുതിയ ഉപാദ്ധ്യക്ഷൻമാർ, ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, ദേശീയ വക്താക്കൾ, വിവിധ മോർച്ച തലവൻമാർ ഉൾപ്പെടെ പ്രധാന ഭാരവാഹികളുടെ പട്ടികയാണ് പുറത്തുവന്നത്.
കേരളത്തിൽ നിന്ന് കെ സുരേന്ദ്രൻ ദേശീയ സെക്രട്ടറിയാകും. അനിൽ ആന്റണി ദേശീയ സെക്രട്ടറി സ്ഥാനത്ത് തുടരും. മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ദേശീയ സ്രെട്ടറിമാരുടെ പട്ടികയിലുണ്ട്. രാം മാധവ് ഉപാദ്ധ്യക്ഷനാകും. അതേസമയം, ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അബ്ദുള്ളക്കുട്ടിയെ മാറ്റി.




