തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കെ മുരളീധരന്‍. സന്താന ഉല്‍പാദനശേഷിയില്ലാത്ത ആളെ പോലെയാണ് പിണറായി വിജയന്റെ അവകാശവാദമെന്നാണ് മുരളീധരന്റെ അധിക്ഷേപം. യുഡിഎഫിന്റെ കുട്ടികളുടെ അവകാശം ഏറ്റെടുക്കാന്‍ എല്‍ഡിഎഫ് ശ്രമിക്കുന്നു. ഉല്‍പാദന ശേഷിയില്ലാത്ത ആള്‍ അയല്‍വീട്ടിലെ കുട്ടിയോട് ഞാനാണ് അച്ഛന്‍ എന്ന് പറയുന്നതുപോലെയാണ് പിണറായി. യുഡിഎഫ് പദ്ധതികളുടെ ക്രെഡിറ്റെടുക്കുകയാണെന്നാണ് മുരളീധരന്റെ വാക്കുകള്‍. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിയിലാണ് മുരളീധരന്റെ ഈ വാക്കുകള്‍. വിമര്‍ശനം കടുത്തില്ല. വ്യക്തിപരമായ അധിക്ഷേപമല്ല. പറയേണ്ടി വന്നാല്‍ ഇനിയും പറയുമെന്നും മുരളീധരന്‍ പറഞ്ഞു.
അതേ സമയം പഹൽഗാം ആക്രമണത്തിൽ രണ്ട് ആഴ്ചയായി മോദിയുടെയും അമിത്ഷായുടെയും വെടിയാണ് പൊട്ടുന്നതെന്നും പാകിസ്ഥാന് എതിരെ ഒന്നും പൊട്ടിയിട്ടില്ലയെന്നും കെ സി വേണുഗോപാൽ എംപി പറഞ്ഞു. ആൺകുട്ടികൾ ഈ രാജ്യം ഭരിച്ചിരുന്നു എന്ന് ഓർമ വേണമെന്നും അന്ന് പാകിസ്താനെ നിലയ്ക്ക് നിർത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോദിയുടെ വാക്കുകൊണ്ടുള്ള വെല്ലുവിളി അല്ല വേണ്ടത് പ്രവർത്തിയാണെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാൻ എതിരെ ഉള്ള പോരാട്ടത്തിന് ഞങ്ങളുടെ ക്‌ളീൻ ചെക്ക് തരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.