KeralaNews

ED റെയ്ഡിനിടെ അക്രമം: ഇതുവരെ പിടിയിലായത് 8 പേര്‍, DGPയെ വിളിപ്പിച്ച് ആഭ്യന്തരമന്ത്രി

മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ ഡിജിപിയെ വിളിപ്പിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇന്റലിജന്‍സ് ADGPയും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നുണ്ട്. ഏതെങ്കിലും തരത്തില്‍ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, ഇന്റലിജന്‍സ് മേധാവി പി വിജയന്‍, പൊലീസ് ഉപദേഷ്ടാവും മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലുണ്ട്.

അതേസമയം സംഭവത്തില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. മൂന്ന് പേരെയാണ് ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീജിത്ത്, ഷാഹിന്‍, മനോജ്, നിതിന്‍ രാജ്, ജീവന്‍, കിരണ്‍, അനില്‍ കുമാര്‍, അമല്‍ എന്നിവരാണ് പിടിയിലായത്. കിരണ്‍, അനില്‍കുമാര്‍ എന്നിവരെ വീട്ടില്‍ കയറിയാണ് രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

മറ്റുള്ളവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മൂന്‍ കൗണ്‍സിലര്‍മാരുടെ വീടുകളില്‍ ഉള്‍പ്പടെയാണ് പരിശോധന നടക്കുന്നത്. ഐ പി ബിനു, ആറ്റുകാല്‍ ഉണ്ണി എന്നിവരെ ഉള്‍പ്പെടെയാണ് പൊലീസ് അന്വേഷിക്കുന്നത്. ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിക്കുന്ന വാഹനത്തിന് നേരെ ഐ പി ബിനു ചീമുട്ട എറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കേസില്‍ 15 പേരെയാണ് പൊലീസ് തിരിച്ചറിഞ്ഞിട്ടുള്ളത്.

ED റെയ്ഡിന് ശേഷമുണ്ടായ അക്രമം: ഉദ്യോഗസ്ഥ വീഴ്ചയെന്ന് റിപ്പോര്‍ട്ട്, പൊലീസിനെ അക്രമിച്ചതിലും കേസ്
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം ഹൈക്കോടതിയെ അറിയിക്കാന്‍ ഒരുങ്ങുകയാണ് ഇ ഡി. അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് ഇ ഡി കോടതിയെ അറിയിക്കുക. ഇത് വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാനാണ് തീരുമാനം. സംഘര്‍ഷം ആസുത്രിതമെന്ന് കാട്ടി ഇ ഡി ഡയറക്ടറേറ്റിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button