News
വിയ്യൂരിൽ ബിജെപിക്ക് ചരിത്രനേട്ടം; ആർ. സുഗതൻ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്തു

കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ഒരു ജനപ്രതിനിധി ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്തു. കാപ്പ കേസിൽ പ്രതിയായി വിയ്യൂർ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതൻ ഇന്ന് രാവിലെ 11 മണിയോടെയാണ് ജയിൽ സൂപ്രണ്ടിന്റെ മുറിയിൽ വെച്ച് സത്യവാചകം ചൊല്ലി അധികാരമേറ്റത്.
നേരത്തെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ചട്ടവിരുദ്ധമായി പ്രതിജ്ഞ ചൊല്ലിയതിനെത്തുടർന്ന് ഹൈക്കോടതി അത് അസാധുവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ജനവിധി മാനിക്കാനും ജനാധിപത്യ പ്രക്രിയ പൂർത്തീകരിക്കാനും കോടതിയുടെ പ്രത്യേക ഇടപെടലിലൂടെ ജയിലിൽ വെച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ അനുമതി ലഭിച്ചത്.




