News
തിരുവനന്തപുരത്ത് ചെറുമകൻ അമ്മൂമ്മയെ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം: തലസ്ഥാനത്ത് ചാന്നാങ്കരയിൽ ചെറുമകൻ അമ്മൂമ്മയെ കഴുത്തറുത്ത് കൊന്നു. ചാന്നാങ്കര സ്വദേശി മേഴ്സിയാണ് (65) കൊല്ലപ്പെട്ടത്. മേഴ്സിയുടെ മകളുടെ മകനായ ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാവിലെ 10 മണിക്കാണ് സംഭവം നടന്നത്. നാട്ടുകാരാണ് കൊലപാതകവിവരം പൊലീസിനെ അറിയിച്ചത്. എന്തിനാണ് കൊലപാതകം ചെയ്തതെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.




