News
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഇനി സ്പാർക്ക് വഴി ശമ്പളം; ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥരുടേതിന് സമാനമായി മുഖ്യമന്ത്രിയും മന്ത്രിമാരും എം.എൽ.എമാരും അടക്കമുള്ള ജനപ്രതിനിധികളുടെ ശമ്പളം ഇനി സ്പാർക്ക് വഴി വിതരണം ചെയ്യും. മുഖ്യമന്ത്രി, മന്ത്രിമാർ, എം.എൽ.എമാർ, പ്രതിപക്ഷ നേതാവ്, സ്പീക്കർ എന്നിവർക്കാൻ് ശമ്പളം സ്പാർക്ക് വഴി നൽകുക. ഇതു സംബന്ധിച്ച് ധനവകുപ്പ് ഉത്തരവ് പുറത്തിറക്കി. 2027 ജനുവരി മുതൽ പ്രാബല്യത്തിൽ വരും.
കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശമ്പളം, അലവൻസുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഓൺലൈനായി പ്രോസസ് ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും ഉള്ള സംവിധാനമാണ് സ്പാർക്ക. വേഗവും സുതാര്യതയും ഉറപ്പുവരുത്താനാണ് നടപടിയെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.




