Business
തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ ശനിയാഴ്ച രേഖപ്പെടുത്തിയ അതേവില തന്നെയാണ് നിലവിലും തുടരുന്നത്. ഒരു ഗ്രാമിന് 13,220 രൂപയും പവന് 1,05,760 രൂപയുമാണ് വിപണി വില. രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വലിയ വർദ്ധനവ് ഉണ്ടാകാത്തതാണ് കേരളത്തിലും വില മാറ്റമില്ലാതെ തുടരുന്നതിന് കാരണമായത്. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വർണവിലയിൽ ഏറ്റക്കുറച്ചിൽ ഉണ്ടായിരുന്നു. പിന്നാലെയാണ് മൂന്ന് ദിവസമായി വില മാറ്റമില്ലാതെ തുടരുന്നത്.
വെള്ളിവില കേരളത്തിലെ വെള്ളി വിലയിലും ഇന്ന് മാറ്റമില്ല. നിലവിൽ ഒരു ഗ്രാം വെള്ളിയുടെ വില 235 രൂപയാണ്. 10 ഗ്രാമിന് 2,350 രൂപയും ഒരു കിലോഗ്രാമിന് 2,35,000 രൂപയുമാണ് വിപണി വില.




