KeralaNews

കമന്റ് ബോക്സ് തുറന്നതോടെ ജി സുധാകരന് നേരെ സൈബർ ആക്രമണം; മിനിറ്റുകൾക്കകം വീണ്ടും പൂട്ടി

ആലപ്പുഴ: അമ്പലപ്പുഴ എം എൽ എ ജി സുധാകരൻ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കമന്റ് ബോക്സ് മാസങ്ങൾക്ക് ശേഷം തുറന്നതിന് പിന്നാലെ വൻ സൈബർ ആക്രമണം. സി പി എമ്മുമായുള്ള ബന്ധം അവസാനിപ്പിച്ചത് മുതൽ തുടങ്ങിയ തെറിവിളി കാരണമാണ് മുൻ മന്ത്രി കൂടിയായ മുതിർന്ന നേതാവ് 2 മാസം മുന്നേ കമന്‍റ് ബോക്സ് പുട്ടിയത്. എന്നാൽ വീണ്ടും തുറന്നപ്പോളും സൈബർ ആക്രമണത്തിന് ഒരു കുറവുമില്ല. ആലപ്പുഴയിൽ നാളെ തുറക്കുന്ന തന്റെ എം എൽ എ ഓഫീസ് ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെയാണ് വലിയ രീതിയിലുള്ള വിമർശനങ്ങളും ചീത്തവിളികളും ഉയർന്നത്. ഇതോടെ മിനിറ്റുകൾക്കകം അദ്ദേഹം കമന്റ് ബോക്സ് വീണ്ടും പൂട്ടി. സി പി എം സൈബർ സഖാക്കളാണ് ഇതിന് പിന്നിലെന്നാണ് വ്യക്തമാകുന്നത്.

സി പി എം ബന്ധം ഉപേക്ഷിച്ചത് മുതൽ ആക്രമണം

എ ഐ സി സി സംഘടന ജനറൽ സെക്രട്ടറിയും ആലപ്പുഴ എം പിയുമായ കെ സി വേണുഗോപാലാണ് ജി സുധാകരന്റെ എം എൽ എ ഓഫീസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നത്. സി പി എമ്മിലെ മുതിർന്ന നേതാവായിരുന്ന സുധാകരൻ, സി പി എം ബന്ധം ഉപേക്ഷിച്ച് അമ്പലപ്പുഴയിൽ യു ഡി എഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചാണ് ജയിച്ചത്. സിറ്റിംഗ് എം എൽ എയായിരുന്ന എച്ച് സലാമിനെയാണ് വമ്പൻ ഭൂരിപക്ഷത്തിൽ സുധാകരൻ മലർത്തിയടിച്ചത്. സി പി എം വിട്ടതിലും കോൺഗ്രസ് പിന്തുണയിൽ ജയിച്ചതിലുമുള്ള സി പി എം അണികളുടെ സൈബർ ആക്രമണമാണ് കമന്‍റ് ബോക്സിൽ കണ്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button