എറണാകുളം പെരുമ്പാവൂരിലെ മെക്ക സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി സ്കൂള്‍ ബസിന് അടിയില്‍പ്പെട്ട സംഭവത്തില്‍ ഡ്രൈവർക്കെതിരെ നടപടി. ബസ് ഡ്രൈവര്‍ ഉമ്മറിന്റെ (54) ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്റ് ചെയ്തു.
കഴിഞ്ഞ 12ന് ഒക്കലിലാണ് അപകടമുണ്ടായത്. വീടിനു മുന്നില്‍ സഹോദരിയോടൊപ്പം സ്കൂള്‍ ബസില്‍ നിന്ന് ഇറങ്ങിയ പെണ്‍കുട്ടി ബസിനു മുന്നിലൂടെ പോകുമ്പോഴാണ് അപകടമുണ്ടായത്. പെണ്‍കുട്ടി റോഡിന്റെ മറുഭാഗത്തേക്ക് കടക്കുമ്പോള്‍ ബസ് അശ്രദ്ധമായി മുന്നോട്ടെടുക്കുകയായിരുന്നു.
പെട്ടെന്ന് പെണ്‍കുട്ടി ബസ്സിനടിയിലേക്കു വീണു. ബസിന്റെ അടിയില്‍ ഇരുവശങ്ങളിലെയും ചക്രങ്ങള്‍ക്ക് നടുവില്‍ വീണതിനാല്‍ കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സി സി ടി വി ദൃശ്യങ്ങളുള്‍പ്പെടെ പുറത്തു വന്നിരുന്നു. തുടര്‍ന്നാണ് ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്തത്.
- കോതമംഗലം എസ്എച്ച്ഒക്കെതിരായ ഭീഷണി ന്യായീകരിച്ച് അർജുൻ ആയങ്കി; പൊലീസിനെതിരെ ഗുരുതര ആരോപണങ്ങൾ
- വിദ്യാർത്ഥി പാസ് പുതുക്കൽ ചാർജ് 10ൽ നിന്ന് 110 രൂപയാക്കി; തീരുമാനം പിൻവലിക്കണമെന്ന് എസ്എഫ്ഐ
- കേസ് രജിസ്റ്റർ ചെയ്തില്ലെങ്കിൽ കോടതിയെ സമീപിക്കും; പൊലീസിൽ മൊഴി നൽകി അൻസിബ ഹസൻ
- ഇടുക്കിയിൽ എച്ച്1എൻ1 ബാധിച്ച് വയോധിക മരിച്ചു; ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം
- ‘ഗൺമാൻമാർക്ക് മുൻകൂർ ജാമ്യം ലഭിച്ച കോടതി വിധിയെ തിരിച്ചടിയായി കാണുന്നില്ല’; രമേശ് ചെന്നിത്തല








