‘സ്വാമി ശരണം’ വിളികളുമായി ജി. സുധാകരൻ; കൈകൊട്ടിപ്പാടി, ഏറ്റുപാടി കൂടെയുള്ളവരും!

അമ്പലപ്പുഴ: അയ്യപ്പഭക്തിഗാനം പാടി അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ ‘സ്വാമീശരണം ശരണമെന്റയ്യപ്പാ, സ്വാമിയല്ലാതൊരു ശരണമില്ലയ്യപ്പാ…’ എന്ന പ്രസിദ്ധമായ അയ്യപ്പഭക്തിഗാനത്തിന്റെ ആദ്യവരികളാണ് ജി സുധാകരൻ എംഎൽഎ കൈകൊട്ടി പാടിയയത്. അമ്പലപ്പുഴ – പമ്പ കെഎസ്ആർടിസി ബസ് സർവീസ് ഉദ്ഘാടനംചെയ്തശേഷം യാത്രചെയ്യുകയായിരുന്നു സുധാകരൻ.
അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമീക്ഷേത്രത്തിന്റെ കിഴക്കേനടയിൽ പതാകവീശിയാണ് സർവീസ് ഉദ്ഘാടനം ചെയ്തത്. അതിനുശേഷം സുധാകരനും മറ്റുള്ളവരും കുറച്ചുദൂരം ബസിൽ യാത്രചെയ്തു. ഈ സമയം ഉപദേശകസമിതി ഭാരവാഹികൾ ശരണം വിളിച്ചു. അപ്പോഴാണ് മുൻസീറ്റിലിരുന്ന സുധാകരൻ അടുത്തുനിന്ന ഉപദേശകസമിതി പ്രസിഡന്റിനോട് പാട്ടിന്റെ കാര്യം പറഞ്ഞശേഷം കൈകൊട്ടി പാടിയത്. രണ്ടുവരികൾ സുധാകരൻ പാടി. ബാക്കിയുള്ളവർ അതേറ്റുപാടുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. സുധാകരനെ എതിർത്തും അനുകൂലിച്ചും നിരവധിപേരാണ് കമന്റിട്ടിരിക്കുന്നത്.




