News

ഗവർണറുടെ നടപടിയിൽ കോൺഗ്രസിൽ ഭിന്നാഭിപ്രായം? ‘ഭരണഘടനാ മര്യാദ ലംഘിച്ചു’ എ.പി. അനിൽകുമാർ; കെ. മുരളീധരൻ ന്യായീകരിച്ചു

തിരുവനന്തപുരം : പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്ത മുൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നടപടി ഭരണഘടനാ മര്യാദകളുടെ ലംഘനമെന്ന് മന്ത്രി എ.പി. അനിൽകുമാർ. സർക്കാരിനെ ഇരുട്ടിൽ നിറുത്തി,​ സർക്കാരിനെ അറിയിക്കാതെ തന്നെ പി.എസ്.സി ചെയർമാനെ പുറത്താക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകിയ ഗവർണറുടെ നടപടി അതീവ ഗൗരവമുള്ളതാണെന്ന് അനിൽ കുമാർ പറഞ്ഞു.

പരീക്ഷാ ക്രമക്കേടിൽ ആരോപണ വിധേയരായ പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും ന്യായീകരിക്കുന്നില്ല. നിലവിൽ ഈ വിഷയത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണ റിപ്പോർട്ട് വരുന്നതിന് മുൻപ്,​ സ്ഥാനമൊഴിയുന്നതിന് തൊട്ടുമുൻപ് ഇത്തരത്തിൽ ഒരു തിടുക്കപ്പെട്ട ശുപാർശ നൽകുന്നത് ഭരണഘടനാ മര്യാദകളുടെ ലംഘനമാണെന്ന് അനിൽകുമാർ ചൂണ്ടിക്കാട്ടി. ലോക്ഭവൻ രാഷ്ട്രീയ കേന്ദ്രമാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ആ‍ർലേക്കറുടെ നടപടിയെ മന്ത്രി കെ.മുരളീധരൻ ന്യായീകരിച്ചിരുന്നു. സർക്കാരിന്റെ അന്വേഷണത്തോട് സഹകരിക്കാത്ത നിലപാട് പി.എസ്.എസി സ്വീകരിച്ചു. അതുകൊണ്ടായിരിക്കാം ഇത്തരമൊരു നടപടിയിലേക്ക് ഗവർണർ കടന്നതെന്ന് മുരളീധരൻ പറഞ്ഞു. പി.എസ്.സി സ്വതന്ത്ര സ്ഥാപനമാണെങ്കിലും അതിന്റെ ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിച്ചു.

അതുകൊണ്ടാണ് സർക്കാർ‌ ഇടപെട്ടതെന്നും മുരളീധരൻ വ്യക്തമാക്കി. പി.എസ്.സിയെ ഇത്രയും വഷളാക്കിയ കാലഘട്ടം കേരളത്തിന്റെ ചരിത്രത്തിൽ വേറെയില്ല. ഈ പി.എസ്.സി പോകണമെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. പി.എസ്.സി അംഗങ്ങളുടെ നിയമനം സംബന്ധിച്ചുള്ള കാര്യങ്ങൾ സർക്കാർ ഇനി ആലോചിക്കേണ്ട കാര്യങ്ങളാണെന്നും മുരളീധരൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button