News

അവധി പ്രഖ്യാപനം വൈകിയെന്ന വിമർശനം; സോഷ്യൽ മീഡിയ നിയന്ത്രണവുമായി കോഴിക്കോട് കളക്ടർ

തിരുവനന്തപുരം: മഴ കനത്ത സാഹചര്യത്തിൽ സംസ്ഞാനത്തെ ഒമ്പത് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. പല ജില്ലകളിലും ഇന്ന് രാവിലെയാണ് അവധി പ്രഖ്യാപിച്ചത്. അവധി പ്രഖ്യാപനം വൈകിയതോടെ ജില്ലാ കളക്‌ടർമാർക്കെതിരെ രൂക്ഷവിമർശനങ്ങൾ ഉയരുകയാണ്. അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് രാവിലെ അവധി പ്രഖ്യാപിച്ചത്. രാവിലെ ആറരയോടെയാണ് മലപ്പുറം ജില്ലാ കളക്‌ടറുടെ ഫേസ്‌ബുക്ക് പേജിൽ അറിയിപ്പ് വന്നത്. കോഴിക്കോട് ജില്ലാ കളക്‌ടർ ഏഴ് മണിക്ക് ശേഷമാണ് അറിയിപ്പ് പോസ്റ്റിട്ടത്. അതിനും ശേഷമാണ് കണ്ണൂർ ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചത്. ഇവരുടെയെല്ലാം ഫേസ്‌ബുക്ക് പോസ്റ്റിന് താഴെ രൂക്ഷമായ വിമർശനം ഉയരുകയാണ്.

പല വിദ്യാർത്ഥികളും സ്‌കൂളിലേക്കും കോളേജുകളിലേക്കും മദ്രസകളിലേക്കും ഇറങ്ങിയ ശേഷമാണ് കളക്‌ടർമാർ അവധി പ്രഖ്യാപിച്ചത് എന്നാണ് ഉയരുന്ന വിമർശനം. ‘കനത്ത മഴയിലാണ് കുട്ടികൾ വീട്ടിൽ നിന്നിറങ്ങിയത്, കളക്‌ടർ ഉറങ്ങിപ്പോയോ’, എന്ന രീതിയിലുള്ള കമന്റുകളാണ് വന്നിരിക്കുന്നത്. ഇത്തരം കമന്റുകൾ കൂടിയതോടെ കോഴിക്കോട് ജില്ലാ കളക്‌ടർ കമന്റ് ബോക്‌സ് ഓഫ് ആക്കിയിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button