KeralaNews

‘കെസി നയിക്കട്ടെ’, കെ സി വേണുഗോപാലിനെ അനുകൂലിച്ച് ഫ്ലക്‌സ് വെച്ച സിപിഎം നേതാവ് സിസിവിടിയിൽ കുടുങ്ങി

കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയ്ക്കിടെ, കെ സി വേണുഗോപാലിനെ അനുകൂലിച്ച് ഫ്ലക്‌സ് വെച്ച സിപിഎം നേതാവ് സിസിവിടിയിൽ കുടുങ്ങി. തൃശൂർ വാടാനാപ്പള്ളിയിൽ സേവ് കോൺഗ്രസിന്റെ പേരിലാണ് ഫ്ലക്‌സ് സ്ഥാപിച്ചത്. സിപിഎം ലോക്കൽ കമ്മിറ്റി അംഗം അരവശ്ശേരി മുഹമ്മദ് ആണ് സിസിടിവിയിൽ കുടുങ്ങിയത്.

മുഹമ്മദ് ഫ്ലക്സുമായി എത്തി റോഡരികിൽ സ്ഥാപിക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. രാത്രി ഫ്ലക്‌സ് സ്ഥാപിച്ച ശേഷം ഇയാൾ തന്നെ രാവിലെ ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടു. കെ സി നയിക്കട്ടെ എന്നായിരുന്നു പഞ്ചായത്ത്‌ ഓഫിസിന് മുന്നിൽ വെച്ച ഫ്ലക്‌സിൽ എഴുതിയിരുന്നത്. പ്രദേശത്തെ സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞതോടെ, സിപിഎം നേതാവ് വെട്ടിലായി.

സംഭവത്തിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റി പേരിൽ പൊലീസിൽ പരാതി നൽകി. പ്രതിഷേധ പ്രകടനവും നടത്തി. സിപിഎമ്മിന്റെ ഗൂഢാലോചനയാണ് ഇതിന്റെ പിന്നിലെന്ന് യുഡിഎഫ് നേതൃത്വം ആരോപിച്ചു. കേരള മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കെ സി വേണു​ഗോപാൽ, വിഡി സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങൾ ഹൈക്കമാൻഡിനുമേൽ ശക്തമായ സമ്മർദ്ദം തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button