News

പിഎസ്‌സി അംഗ പട്ടികയിൽ ധാരണ; മുഖ്യമന്ത്രിയുടെ എതിർപ്പിനെ തുടർന്ന് കെ.സി. പക്ഷം വഴങ്ങി, തർക്കങ്ങൾക്ക് താൽക്കാലിക വിരാമം!

തിരുവനന്തപുരം: നീണ്ട തർക്കങ്ങൾക്കൊടുവിൽ പിഎസ്‌സി അംഗങ്ങളുടെ പട്ടികയിൽ കോൺഗ്രസിൽ സമവായം ഉണ്ടായതായി റിപ്പോർട്ട്. കോൺഗ്രസിൽ നിന്ന് നാലും മുസ്ലീം ലീഗിൽ നിന്ന് ഒരാളുമാണ് പുതിയ അംഗങ്ങളായി എത്തുക. കോൺഗ്രസ് അംഗങ്ങളെ സംബന്ധിച്ച് മന്ത്രിസഭായോഗത്തിൽ തർക്കമുണ്ടായിരുന്നു.

ജി ഗോപകുമാർ, രമേശ് എം തമ്പി, റോസമ്മ ഫിലിപ്പ്, ആർ സനൽകുമാർ എന്നിവരാണ് കോൺഗ്രസിൽ നിന്നുള്ള അംഗങ്ങൾ. ഷാഫി ചാലിയമായിരിക്കും ലീഗിൽ നിന്നുള്ള അംഗം എന്നാണ് അറിയുന്നത്. മന്ത്രിമാരായ എ പി അനിൽകുമാറും സണ്ണി ജോസഫും നിയമനങ്ങൾ സംബന്ധിച്ച് രൂക്ഷവിമർശനമാണ് മന്ത്രിസഭായോഗത്തിൽ നടത്തിയത്.ആർ സനൽകുമാറിന് പകരമായി സുധാമേനോനെ പരിഗണിക്കണം എന്നായിരുന്നു കെ സി പക്ഷം ആവശ്യപ്പെട്ടത്. എന്നാൽ മുഖ്യമന്ത്രി വിഡി സതീശൻ വിട്ടുവീഴ്ചയ്ക്ക് ഒരുക്കമായിരുന്നില്ല. ഇതേത്തുടർന്നാണ് ആർ സനൽകുമാറിനെ കെസി പക്ഷം നിർദ്ദേശിച്ച്.

കെ സി പക്ഷക്കാരനാണ് ആർ സനൽകുമാർ. സുധാമേനാേന് മറ്റെന്തെങ്കിലും സ്ഥാനം നൽകിയേക്കുമെന്നും അറിയുന്നുണ്ട്.ഗുരുവായൂർ ദേവസ്വം നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിസഭയ്‌ക്കുള്ളിലുള്ള ഭിന്നത നിലനിന്നിരുന്നു. മതിയായ കൂടിയാലോചനകളില്ലാതെ മുഖ്യമന്ത്രി ഏകപക്ഷീയമായാണ് അംഗങ്ങളുടെ പട്ടിക തയ്യാറാക്കിയതെന്ന ഒരു വിഭാഗം മന്ത്രിമാരുടെ അതൃപ്‌തിയാണ് തർക്കത്തിന് വഴിവച്ചത്.മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനം എടുക്കുന്നു എന്നാണ് മന്ത്രിമാരുടെ പരാതി. ഈ പ്രശ്നവും പരിഹരിച്ചതാണ് റിപ്പോർട്ട്. നേരത്തേയും പല വിഷയങ്ങളിലും മന്ത്രിമാർക്കിടയിൽ തർക്കങ്ങളുണ്ടായിരന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button