News

ആറുകോടിയുടെ കള്ളനോട്ടുകൾ പിടികൂടി; 500 രൂപ നോട്ടുകൾ സൂക്ഷിക്കുക, വൻ തട്ടിപ്പ് സംഘം വലയിലായി!

ഹൈദരാബാദ്: ആറുകോടിയോളം രൂപയുടെ വ്യാജ കറൻസി പിടികൂടി പൊലീസ്. അബ്ദുല്ലാപുർമെറ്റ് പൊലീസും ഷാദ്നഗർ സ്‌പെഷ്യൽ ഓപ്പറേഷൻ ടീമും ചേർന്ന് നടത്തിയ ഓപ്പറേഷനിൽ നാല് പേരെ അറസ്റ്റ് ചെയ്തു. നവംബർ ഒന്നിന് എൻഎച്ച് 65ലെ രാമോജി ഫിലിം സിറ്റിക്ക് സമീപം കാറിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.

മഡുപോജു കർണാകർ, ചിന്നോള മാണിക്യ റെഡ്ഡി, ചെറുകുപെല്ലി രത്നാകർ റെഡ്ഡി, കരണം അജയ് കുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഘം വാടകവീട്ടിൽ ഒളിപ്പിച്ച വ്യാജ കറൻസികൾ കണ്ടെത്തി. 500 രൂപയുടെ ആറുകോടിയോളം വിലമതിക്കുന്ന കറൻസികളായിരുന്നു ഇവിടെ ഉണ്ടായിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

വീട്ടിൽ നിന്ന് പ്രിന്ററുകൾ, ലാപ്ടോപ്പ്, കറൻസി മുറിക്കാനുള്ള യന്ത്രങ്ങൾ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. കുറ്റകൃത്യം നടത്തുന്ന രീതിയെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികൾ പൊലീസിന്റെ പേരിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കി ജനങ്ങളെ കബളിപ്പിച്ചിരുന്നെന്നും പൊലീസ് പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button