KeralaNews

‘അതുല്യനായ കമ്മ്യൂണിസ്റ്റ് പോരാളി; വി എസിന്റെ വേർപാട് ഒരു കാലഘട്ടത്തിന്റെ അസ്തമയം: മുഖ്യമന്ത്രി

വിഎസ് അച്യുതാനന്ദൻ അതുല്യനായ കമ്മ്യൂണിസ്റ്റ് പോരാളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഎസ് എന്ന രണ്ടക്ഷരം കേരളീയ സമൂഹത്തിൽ പോരാട്ടത്തിന്റെ പ്രതീകമായി നിന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ അടയാളമാണ്. ദീർഘമായ ചരിത്രമാണ് അദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനത്തിന്റേതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കുട്ടിക്കാലം മുതൽ ആരംഭിച്ച സംഘടനാ പ്രവർത്തനം അവസാന നിമിഷം വരെ ഊർജസ്വലതയോടെ ഒരു പോരാളിയുടെ നിശ്ചയദാർഢ്യത്തോടെ മുന്നോട്ടു കൊണ്ടുപോയ കമ്മ്യൂണിസ്റ്റ് നേതാവ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രധാന നേതാക്കളിൽ ഒരാളായ അദേഹം മാറിയിരുന്നു. നാഷണൽ കൗൺസിലിൽ നിന്ന് ഇറങ്ങിവന്ന അവസാനത്തെ ആളാണ് ഇന്ന് വിട പറഞ്ഞിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കേരളത്തിന്റെ വളർച്ചയ്ക്ക് അതുല്യമായ സംഭാവനകൾ നൽകിയ നേതൃനിരയിലാണ് വിഎസിന്റെ സ്ഥാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി നിരവധി മേഖലകളിൽ കഴിവ് തെളിയിച്ചു. കുട്ടടനാട് കർഷക തൊഴിലാളിയെ സംഘടിപ്പിച്ച പ്രവർത്തനം അതുല്യമായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംഘാടനത്തിൽ അതുല്യമായ പങ്കാണ് അദേഹം വഹിച്ചത്. എല്ലാതലങ്ങളിലും നല്ലതുപോലെ പ്രവർത്തിച്ച് രോഗശയ്യയിലാകുന്നതുവരെ സമൂഹത്തിന്റെ എല്ലാ പ്രശ്‌നങ്ങളിലും നല്ലരീതിയിൽ ഇടപ്പെട്ട നേതാവാണ് ഇന്ന് വിട്ടുപോയിരിക്കുന്നത്. അദേഹം വിയോഗം വലിയ വിടവാണ് ഉണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button