News

സിഎംആർഎൽ കള്ളപ്പണ കേസ്! ഇഡി യോഗം ഇന്ന്; വിജിലൻസ് സ്റ്റേ തിരിച്ചടിയല്ലെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: സിഎംആർഎൽ കള്ളപ്പണ കേസ് അന്വേഷണ പുരോഗതി വിലയിരുത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംഘത്തിന്റെ നിർണ്ണായക അവലോകന യോഗം ഇന്ന് നടക്കും. ഇഡി സ്പെഷ്യൽ ഡയറക്ടർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന യോഗത്തിൽ, കേസിൽ വിജിലൻസ് നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലുള്ള തുടർനടപടികൾ ചർച്ച ചെയ്യും. ഹൈക്കോടതി ഡിവിഷണൽ ബെഞ്ചിന്റെ അപ്പീൽ തീർപ്പുകൽപ്പിക്കുന്നതുവരെ തിടുക്കപ്പെട്ട് നിയമനടപടികളിലേക്ക് കടക്കേണ്ടതില്ലെന്നാണ് ഇഡിയുടെ പ്രാഥമിക വിലയിരുത്തൽ.

അതിനിടെ, നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നൽകിയ സമൻസിന്റെ പശ്ചാത്തലത്തിൽ പുതിയ നീക്കങ്ങൾ ഉണ്ടായേക്കാം. സുപ്രീം കോടതി വിധിയുടെ അനുകൂല സാഹചര്യം മുൻനിർത്തി പിണറായി വിജയനും മുഹമ്മദ് റിയാസും ഹൈക്കോടതിയിൽ പുതിയ റിട്ട് ഹർജികൾ സമർപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കേസ് രാഷ്ട്രീയമായും നിയമപരമായും ഏറെ നിർണ്ണായകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button