Kerala

എറണാകുളത്ത് ലിഫ്റ്റ് തകർന്ന് വീണു; സിഐടിയു തൊഴിലാളിക്ക് ദാരുണാന്ത്യം

എറണാകുളത്ത് സർവീസ് ലിഫ്റ്റ് തകർന്ന് സിഐടിയു തൊഴിലാളി മരിച്ചു. ഉണിച്ചിറയിലെ സിഐടിയു പ്രവർത്തകൻ കൂടിയായ നസീർ (42) ആണ് മരിച്ചത്. ഉണിച്ചിറ ജിയോജിത് ബിൽഡിംഗിലെ ലിഫ്റ്റിൻ്റെ വയർ പൊട്ടിയായിരുന്നു അപകടം സംഭവിച്ചത്. അപകട ശേഷം തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഐടി പ്രോഡക്ട് സാധനങ്ങൾ കയറ്റാൻ എത്തിയതായിരുന്നു നസീറും സഹപ്രവർത്തകരും.

സർവീസ് ലിഫ്റ്റിൽ സാധനങ്ങൾ കയറ്റി മുകളിലെ നിലയിലേക്ക് അയച്ച ശേഷം, ലിഫ്റ്റിൻ്റെ താഴെ ഉണ്ടായിരുന്ന മരത്തിന്റെ സ്റ്റാൻഡ് മാറ്റാനായി പോയതായിരുന്നു. ഈ സമയത്ത് ലിഫ്റ്റിൻ്റെ വയർ റോപ്പ് പൊട്ടി. തുടർന്ന് ലിഫ്റ്റ് വേഗത്തിൽ താഴേക്ക് വീഴുകയും നസീർ ഈ ലിഫ്റ്റിൻ്റെ അടിയിൽപെട്ട് പോവുകയുമായിരുന്നു. ഉടൻ തന്നെ തൃക്കാക്കരയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നസീർ മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button