BlogNews

ഒരു കോടി രൂപ വാഗ്ദാനം ചെയ്തു; നിരസിച്ചതോടെ മർദനമെന്ന് പരാതി, ഡോക്ടർക്കെതിരായ ആരോപണവുമായി അതുല്യ ചന്ദ്ര

കൊച്ചി: പീഡനവിവരം ഒതുക്കിത്തീർക്കാൻ ഡോ. ജോൺസൺ കെ. വർഗീസ് ഒരു കോടി രൂപ വാഗ്ദാനം ചെയ്തെന്നും അത് നിരസിച്ചതിനെ തുടർന്നാണ് മർദനമുണ്ടായതെന്നുമുള്ള മൊഴിയുമായി യുവനടി അതുല്യ ചന്ദ്ര. കസ്റ്റഡിയിൽ വിട്ടശേഷം നടന്ന ചോദ്യം ചെയ്യലിലാണ് നടി പൊലീസിനോട് ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം.ഡോക്ടറുടെ ഫോൺ തിരികെ നൽകാതിരുന്നത് തെളിവുകൾ നശിപ്പിക്കപ്പെടാതിരിക്കാനാണെന്നും ബന്ധുവായ പരാതിക്കാരി വഴി ഫോൺ പൊലീസിന് കൈമാറാനായിരുന്നു ലക്ഷ്യമെന്നും അതുല്യ മൊഴി നൽകിയതായും റിപ്പോർട്ടുകളുണ്ട്.

കേസിൽ അതുല്യ ചന്ദ്ര, നടൻ ബിബിൻ പെരുമ്പിള്ളി, സുഹൃത്ത് കെ.ബി. വിഷ്ണു എന്നിവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. പൊന്നുരുന്നിയിൽ ഡോക്ടറെ മർദിച്ചെന്ന് ആരോപിക്കപ്പെടുന്ന ഫ്ലാറ്റിൽ ഇന്ന് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തും.നവംബർ നാലിനാണ് മർദനമേറ്റെന്ന പരാതിയുമായി ഡോ. ജോൺസൺ വർഗീസ് കടവന്ത്ര പൊലീസിനെ സമീപിച്ചത്. ബന്ധുവിനെ പീഡിപ്പിച്ചെന്ന് ഭീഷണിപ്പെടുത്തി ഫോണുകളും മറ്റും തട്ടിയെടുത്തെന്നായിരുന്നു പരാതി.

പിന്നാലെ അതുല്യ ചന്ദ്രയും സംഘവും അറസ്റ്റിലായി.എന്നാൽ തൊട്ടടുത്ത ദിവസം ഡോക്ടർക്കെതിരെ അതുല്യയുടെ ബന്ധു ഇൻഫോപാർക്ക് പൊലീസിൽ ബലാത്സംഗ പരാതി നൽകി. ഒക്ടോബർ 10ന് പീഡനത്തിന് ഇരയായെന്നായിരുന്നു യുവതിയുടെ മൊഴി. ഡോക്ടറുടെ കൈവശമുണ്ടായിരുന്ന ഫോണുകളും പിന്നീട് പൊലീസിന് കൈമാറി.പരാതിക്ക് പിന്നാലെ ഡോ. ജോൺസൺ ഒളിവിൽ പോയതോടെ പൊലീസ് ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.

പിടിച്ചെടുത്ത ഫോണിൽ നിരവധി സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങളുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.അതേസമയം, ബലാത്സംഗ കേസ് വ്യാജമാണെന്നും തനിക്കെതിരായ പരാതി താൻ നൽകിയ പരാതിയെ പ്രതിരോധിക്കാൻ വേണ്ടി ആസൂത്രണം ചെയ്തതാണെന്നും ആരോപിച്ച് ഡോക്ടർ എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. അതുല്യ ഉൾപ്പെടെയുള്ളവർ തന്നെ ആക്രമിച്ച് മൂന്ന് കോടി രൂപ ആവശ്യപ്പെട്ടെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. ഹർജി ഇന്ന് പരിഗണിച്ചേക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button