KeralaNews

ടിനി ടോമിനെതിരായ പരാതിയിൽ നടി അൻസിബ ഹസൻ രഹസ്യ മൊഴി നൽകി

നടൻ ടിനി ടോമിനെതിരായ കേസിൽ നടി അൻസിബ ഹസൻ രഹസ്യ മൊഴി നൽകി. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി നൽകിയത്. ടിനി ടോം തനിക്കെതിരെ വർഗീയ അധിക്ഷേപം നടത്തി എന്നാണ് അൻസിബയുടെ പരാതി. കേസിൽ നിന്ന് ഒരു കാരണവശാലും പിന്മാറില്ലെന്നും, പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്നും മൊഴി നൽകിയ ശേഷം അൻസിബ വ്യക്തമാക്കി.

അൻസിബയുടെ പരാതിയിൽ കടവന്ത്ര പൊലീസ് എടുത്ത കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്നും ടിനിക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button