News

നടിയെ ആക്രമിച്ച കേസ്; ജഡ്ജി ഹണി എം. വർഗീസിനെതിരായ ഹർജി തള്ളി ഹൈക്കോടതി, അഭിഭാഷകയ്ക്ക് തിരിച്ചടി!

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുൻ വിചാരണക്കോടതി ജഡ്ജി ഹണി എം വർഗീസിനെതിരെ അതിജീവിതയുടെ അഭിഭാഷക ടി ബി മിനി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. നടിയെ ആക്രമിച്ച കേസിൽ വാദം കേൾക്കുമ്പോൾ മിനി ഉറങ്ങുകയായിരുന്നുവെന്ന ജ‌ഡ്‌ജിയുടെ പരാമർശത്തിനെതിരെയായിരുന്നു ഹർജി നൽകിയത്. ജഡ്‌ജിക്കെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിയിൽ കോടതി വിശദമായ വാദം കേട്ടിരുന്നു.

താൻ കോടതിയിൽ ഇരുന്ന് ഉറങ്ങുകയായിരുന്നുവെന്നും പത്ത് ദിവസത്തിൽ താഴെ മാത്രമാണ് വിചാരണയ്ക്കായി ഹാജരായതെന്നുമുള്ള ജഡ്ജിയുടെ പരാമർശം അപകീർത്തികരമാണെന്നായിരുന്നു മിനി സമർപ്പിച്ച ഹർജിയിലെ ആരോപണം. 2026 ജനുവരി 12ന് ജഡ്ജി ഹണി എം വർഗീസ് പരാമർശം നടത്തിയത്.ജഡ്‌ജിയുടെ പരാമർശം തന്റെ തൊഴിൽമേഖലയിലെ വിശ്വാസ്യതയെ ബാധിച്ചെന്നും പിന്നാലെ തനിക്കെതിരെ വ്യാപകമായ സൈബർ ആക്രമണമുണ്ടായെന്നും

അഡ്വ. ടി ബി മിനി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് തനിക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഹർജിയിൽ പറഞ്ഞിരുന്നു.നേരത്തെ ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് അഡ്വക്കേറ്റ് ജനറലിന് ഇവർ പരാതി നൽകിയിരുന്നു. എന്നാൽ നടപടി സ്വീകരിക്കണമെന്ന ആവശ്യം എജി തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്കും പരാതി നൽകിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button